ഹോളിവുഡിലൊക്കെ ക്യാരക്ടറിന് ചേരുന്ന ഒരാളെയാണ് സിനിമയിൽ കാസ്റ്റ് ചെയ്യുക: ഭാവന

മലയാള സിനിമയിൽ വീണ്ടും സജീവമായികൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നായിക ഭാവന. 2023-ൽ പുറത്തിറങ്ങിയ ‘ന്റിക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയായിരുന്നു വലിയ ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരച്ചെത്തിയത്. അതേവർഷം തന്നെ ‘റാണി ദി റിയൽ സ്റ്റോറി’ എന്ന സിനിമയിലും ഭാവന വേഷമിട്ടിരുന്നു. ഇപ്പോഴിതാ ലാൽ ജൂനിയർ സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രം ‘നടികർ’ എന്ന ചിത്രത്തിലും ഭാവന പ്രധാന വേഷത്തിലെത്തുന്നുണ്ട്. മെയ് 3 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ഇപ്പോഴിതാ സിനിമയിലെ സ്റ്റാർഡത്തെ കുറിച്ച് സംസാരിക്കുകയാണ് ഭാവന. പത്ത് സിനിമകൾ ഫ്‌ളോപ്പ് കൊടുത്താലും പതിനൊന്നാമത്തെ സിനിമ റിലീസാകുമ്പോഴും ആള്‍ക്കാര്‍ പോകുന്നുണ്ടെങ്കില്‍ അയാള്‍ സ്റ്റാര്‍ ആണ് എന്നാണ് ഭാവന പറയുന്നത്.

“സിനിമയ്ക്ക് വേണ്ടി ഇടുന്ന പൈസ അതിനോ അതിന് മുകളിലോ തിരിച്ചു കിട്ടുന്ന ആക്ടറിനെയാണ് സ്റ്റാര്‍ എന്ന് പറയുന്നത്. കൂടുതലും സംഭവിക്കുന്നത് മെയില്‍ ആക്ടേഴ്‌സിനാണ്. ഒരു പ്രൊഡ്യൂസര്‍ക്കോ അല്ലെങ്കില്‍ ഓഡിയന്‍സിനോ അവരുടെ മേലുള്ള വിശ്വാസമാണ്. നമ്മള്‍ ഇവിടെ ഒരു മമ്മൂക്ക, ഒരു ലാലേട്ടന്‍ എന്നൊക്കെ സ്റ്റാര്‍ എന്ന് പറയാറുണ്ടല്ലോ.

ഇത്രയും വര്‍ഷമായി അവര്‍ സിനിമകള്‍ ചെയ്ത് ചെയ്ത് വരുമ്പോള്‍, ഇപ്പോഴും അഞ്ചോ ആറോ സിനിമ വരെ ഫ്‌ളോപ്പ് കൊടുത്താലും ഇല്ലെങ്കില്‍ പത്ത് സിനിമ ഫ്‌ളോപ്പ് കൊടുത്താലും പതിനൊന്നാമത്തെ സിനിമ റിലീസാകുമ്പോഴും ആള്‍ക്കാര്‍ പോകുന്നുണ്ടെങ്കില്‍ അയാള്‍ സ്റ്റാര്‍ ആണ്.

ഇപ്പോള്‍ ഹോളിവുഡിലൊക്കെ ആണെങ്കിലും ഒരു ആക്ടറിന്റെ ലാസ്റ്റ് സിനിമയ്ക്ക് 1000 കോടി കിട്ടിയാലും അടുത്ത പടത്തില്‍ അയാളെ ആയിരിക്കില്ല വിളിക്കുക. ആ കാരക്ടറിന് ചേരുന്ന ഒരാളെയായിരിക്കും വിളിക്കുക. മറ്റേ ആളുടെ ആ പടം നല്ല ഹിറ്റായതുകൊണ്ട് അടുത്ത പടത്തില്‍ അയാളെ തന്നെ വിളിക്കാം എന്ന കോണ്‍സപ്റ്റ് ഹോളിവുഡില്‍ ഇല്ല.

പക്ഷെ ഇവിടെ അങ്ങനെയാണ്. മൂന്നോ നാലോ, അല്ലെങ്കില്‍ ഒരു സിനിമ ആയാലും മതി, വെച്ച പൈസ അയാള്‍ക്ക് തിരിച്ച് കിട്ടും എന്നുണ്ടെങ്കില്‍ അയാള്‍ സ്റ്റാര്‍ ആണ്. ബോളിവുഡില്‍ ഇപ്പോള്‍ ഒരു സിനിമ വന്നിരുന്നു. തബു, കരീന കപൂര്‍, കൃതി സാനന്‍ എന്നിവര്‍ അഭിനയിച്ച ചിത്രം. മൂന്ന് പേരും നല്ല നടിമാരാണ്. പക്ഷെ വിചാരിക്കുന്ന പോലെ ഒരു ഓപ്പണിംഗ് കിട്ടുന്നില്ല.

ഇത്രയും പേരുള്ള നടിമാര്‍ വരുമ്പോള്‍ പോലും ഒരു ഹീറോ വരുമ്പോള്‍ മാറുന്നു. പക്ഷെ അത് ഇപ്പോള്‍ തന്നെ ഒത്തിരി മാറിക്കൊണ്ടിരിക്കുകയാണ്. കുറച്ചുകൂടി കാലം കഴിയുമ്പോഴേക്കും കുറച്ചുകൂടി നല്ല ഒരു ഇതിലെത്തും എന്നാണ് ഞാന്‍ വിശ്വസിക്കുന്നു.” എന്നാണ് നടികർ പ്രൊമോഷനിടെ ഭാവന പറഞ്ഞത്.

ടൊവിനോ അവതരിപ്പിക്കുന്ന ഡേവിഡ് പടിക്കൽ എന്ന സൂപ്പർ സ്റ്റാറിന്റെ സിനിമാ ജീവിതവും അതുമായി ബന്ധപ്പെട്ട് വ്യക്തി ജീവിതത്തിൽ ഉടലെടുക്കുന്ന സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്ലറിലൂടെ  ലഭിക്കുന്ന സൂചന.

‘പുഷ്പ– ദ റൈസ്’ നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സ് നടികരിലൂടെ മലയാളത്തിലേക്ക് ചുവടുവെക്കുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. മൈത്രി മൂവി മേക്കേഴ്‌സിന്റെ വൈ.നവീനും വൈ.രവി ശങ്കറിനോടുമൊപ്പം, അലന്‍ ആന്റണിയും അനൂപ് വേണുഗോപാലും നേതൃത്വം നല്‍കുന്ന ഗോഡ്സ്പീടും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്.

ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം