'എന്നെ കാറിടിച്ച് കൊല്ലുമായിരിക്കും, അല്ലെങ്കില്‍ കയ്യോ കാലോ ഒടിക്കും'; എന്തുവന്നാലും പോരാടുമെന്ന് ഭാഗ്യലക്ഷ്മി

ആക്രമിക്കപ്പെട്ട നടിയ്ക്കായി നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് നടിയും ഡബിംഗ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവര്‍ പരിപാടിയിലാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്. കേസ് നാളെ ഒരു പഠനവിഷയമാക്കണമെങ്കില്‍ അതിജീവിതയ്ക്ക് നീതി കിട്ടിയേ പറ്റൂ. എന്തൊക്കെ നേരിടേണ്ടി വന്നാലും അതിനായി പോരാടുക തന്നെ ചെയ്യും. എന്ത് അപകടം വേണമെങ്കിലും സംഭവിക്കട്ടെ. അറസ്റ്റ് ചെയ്ത് ജയിലില്‍ കൊണ്ടുപോകും. അല്ലെങ്കില്‍ കാറിടിച്ച് കൊല്ലും, അല്ലെങ്കില്‍ കയ്യോ കാലോ ഒടിക്കും. എന്നാലും വേണ്ടില്ല. ഭാഗ്യലക്ഷ്മി പറഞ്ഞു.

അതിജീവിതയ്ക്ക് നീതി കിട്ടിയേ പറ്റൂ. എന്തൊക്കെ നേരിടേണ്ടി വന്നാലും അതിനായി പോരാടുക തന്നെ ചെയ്യും. എന്ത് അപകടം വേണമെങ്കിലും സംഭവിക്കട്ടെ. അറസ്റ്റ് ചെയ്ത് ജയിലില്‍ കൊണ്ടുപോകും. അല്ലെങ്കില്‍ കാറിടിച്ച് കൊല്ലും, അല്ലെങ്കില്‍ കയ്യോ കാലോ ഒടിക്കും. ഇതൊക്കെ അല്ലേ സംഭവിക്കുക. എന്നാലും വേണ്ടില്ല. ഇവിടെ നീതി നടപ്പിലായേ പറ്റൂ. ആരാണ് ഇതിന്റെ എല്ലാം പിന്നില്ലെന്ന് സമൂഹത്തിന് മുന്നില്‍ കാണിച്ച് കൊടുത്തേ പറ്റൂ.”

”കോടതിയെന്ന് പറയുന്നത്, പബ്ലിക് പ്രോസിക്യൂട്ടര്‍ സംസാരിക്കുമ്പോഴേക്കും പരമ പുച്ഛത്തോട് കൂടി പ്രതിഭാഗത്തെ നോക്കി അവര്‍ തമ്മിലാണ് ആശയവിനിമയം നടത്തുന്നത്. വീഡിയോ ചോര്‍ന്നതിന് നിങ്ങളുടെ കൈയില്‍ എന്താണ് തെളിവെന്ന് അല്ല കോടതി ചോദിക്കേണ്ടത്. ശക്തമായ അന്വേഷണത്തിന് ഉത്തരവിടുകയാണ് വേണ്ടത്. അതിജീവിതയ്ക്കൊപ്പമാണ്, അവള്‍ക്ക് നീതി കിട്ടണമെന്ന് പറയേണ്ടിടത്താണ് കോടതി പരിഹസിക്കുന്നത്. പ്രോസിക്യൂട്ടറെയും അന്വേഷണഉദ്യോഗസ്ഥരെയും പരിഹസിക്കുന്നു. എന്താണ് ഇവിടെ നടക്കുന്നത്. എങ്ങോട്ടാണ് ഇനി പോകേണ്ടത്. ഭയമാണ്.”

Latest Stories

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്