'പേരപ്പാ, ഈ മോഹന്‍ലാലൊക്കെ എങ്ങനെയാണ് അഭിനയിക്കുന്നേ...' എന്ന് അവന്‍ ചോദിച്ചിരുന്നു, ഒളിമ്പ്യനിലെ 'ചക്കതൊമ്മന്‍' ഇനി നായകന്‍: സംവിധായകന്‍ ഭദ്രന്‍

മോഹന്‍ലാലിനൊപ്പം ഒളിമ്പ്യന്‍ അന്തോണി ആദം സിനിമയിലെ ചക്ക തൊമ്മനെ ഓര്‍മയുണ്ടോ? ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ച ഈ ബാലതാരം വീണ്ടും അഭിനയരംഗത്തേക്ക് എത്തുകയാണ്. രാക്കുയില്‍ എന്ന സീരിയലിലൂടെയാണ് ടോം എന്ന നടന്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത്. നടന്‍ റോണ്‍സണ്‍ വിന്‍സെന്റ് സീരിയലില്‍ നിന്നും പിന്‍മാറിയതോടെയാണ് ടോം എത്തുന്നത്.

സംവിധായകന്‍ ഭദ്രന്റെ സഹോദര പുത്രന്‍ കൂടിയാണ് ടോം. സഹോദര പുത്രന് ആശംസകള്‍ നേര്‍ന്ന് ഭദ്രന്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. വക്കീലാകാനും ഡോക്ടറാകാനും എഞ്ചിനീയറാകാനും കിട്ടിയ അവസരങ്ങള്‍ ഉപയോഗിച്ചില്ല. പകരം, തനിക്ക് നടനാകണം എന്ന അടങ്ങാത്ത ദാഹവുമായി നടന്നു. ഒടുവില്‍ അത് യാഥാര്‍ത്ഥ്യമാവുകയാണ് എന്ന് പറഞ്ഞാണ് കുറിപ്പ്.

ഭദ്രന്റെ കുറിപ്പ്:

എന്റെ ഒരേ അനുജന് ഒരേ ഒരു മകന്‍. വളരെ കുട്ടിയായിരിക്കുമ്പോള്‍ എന്നോട് ചോദിക്കും ‘പേരപ്പാ, ഈ മോഹന്‍ലാലൊക്കെ എങ്ങനെയാണ് അഭിനയിക്കുന്നേ…. അവര്‍ ശരിക്കും ചിരിക്കുന്നുണ്ടോ? കരയുന്നത് ശരിയായിട്ടുള്ള കരച്ചിലാണോ?’ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഇടവിടാതെ ചോദിക്കും… അപ്പോള്‍ ഞാന്‍ ചോദിച്ചു, ‘നിന്നെ ഞാന്‍ അഭിനയിപ്പിക്കട്ടെ…’ നിഷ്‌കളങ്കമായ ഒരു പ്രതികരണം അവന്റെ മുഖത്ത് കണ്ടു.

ഇവനാള് കൊച്ച് പുലിക്കുട്ടി ആണല്ലോ എന്ന് തോന്നി. അങ്ങനെയായിരുന്നു, ഒളിമ്പ്യനിലെ ‘ചക്കതൊമ്മന്‍’. പഠിച്ച് വക്കീലാകാനും ഡോക്ടറാകാനും എഞ്ചിനീയറാകാനും കിട്ടിയ അവസരങ്ങള്‍ അവന്‍ pursue ചെയ്തില്ല. പകരം, എനിക്ക് നടനാകണം എന്ന അടങ്ങാത്ത ദാഹവുമായി നടന്നു.

ഒരുപക്ഷേ, അതിന്റെ എളിയ സാക്ഷാത്കാരം ആയിരിക്കാം, മഴവില്‍ മനോരമയിലെ ‘രാക്കുയില്‍’ എന്ന പരമ്പരയിലെ റോയ് എന്ന പോലീസ് വേഷം. അത് കൃത്യമായി അവന്റെ അപ്പന്റെ പേര് കൂടിയാണ്. മാതാപിതാക്കളെ ധ്യാനിച്ചും ഗുരുക്കന്മാരെ വണങ്ങിയും മുന്നോട്ട് നടക്കൂ….you will achieve your goal…

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍