ആര്യ കൗശലക്കാരന്‍, മിക്ക നടിമാരുമായും ബന്ധം, കല്യാണമെന്ന് പറഞ്ഞാല്‍ ഓടും; വെളിപ്പെടുത്തലുമായി നടന്‍

മോഡലിങില്‍ നിന്നും സിനിമയിലെത്തിയ നടന്‍ ആര്യ കാസര്‍കോട് സ്വദേശിയാണ്. ആര്യയുടെ സിനിമകള്‍ക്കും കേരളത്തില്‍ സ്വീകാര്യത ലഭിക്കാറുണ്ട്. ജംഷാദ് സീതിരകത്ത് എന്നാണ് ആര്യയുടെ യഥാര്‍ഥ പേര്. ഇപ്പോഴിതാ നടന്‍ ബയല്‍വാന്‍ രംഗനാഥന്‍ ആര്യയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. നടിമാരെ പ്രണയിച്ച് വഞ്ചിക്കുകയാണ് ആര്യയെന്നാണ് ബയല്‍വാന്‍ പറയുന്നത്.

‘ഇരണ്ടാം ഉലകം സിനിമ ചെയ്യുമ്പോള്‍ ആര്യയും അനുഷ്‌കയും ഒരു ഫ്‌ലാറ്റ് വാങ്ങി ഒരുമിച്ചാണ് താമസിച്ചിരുന്നെന്ന് പറയപ്പെട്ടിരുന്നു. ആര്യ കൗശലക്കാരനാണ്. കാരണം നയന്‍താരയ്‌ക്കേ ഹല്‍വ കൊടുത്തയാളാണ്. ആര്യ നിരവധി നടിമാരുമായി ബന്ധം വെച്ചു. പക്ഷെ കല്യാണമെന്ന് പറഞ്ഞാല്‍ ഓടും’

മൂന്ന് വര്‍ഷം മുമ്പാണ് ആര്യ തനിക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി സയേഷയെ വിവാഹം ചെയ്തത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. എന്നാല്‍ വിവാഹത്തിന് മുമ്പ് എങ്ക വീട്ട് മാപ്പിളെ എന്നൊരു റിയാലിറ്റി ഷോ നടത്തി. വിവാദങ്ങളില്‍ ആര്യ ഉള്‍പ്പെട്ടിരുന്നു. തെരഞ്ഞെടുത്ത ചില പെണ്‍കുട്ടികളെ കൂടി പങ്കെടുപ്പിച്ചാണ് ആര്യയ്ക്ക് വധുവിനെ തേടുന്ന എങ്ക വീട്ട് മാപ്പിളൈ റിയാലിറ്റി ഷോ നടത്തിയത്.

സാര്‍പ്പട്ട പരമ്പരയാണ് ആര്യയുടേതായി റിലീസ് ചെയ്ത് ഏറ്റവും അവസാനം ഹിറ്റായ സിനിമ. അതിന് ശേഷം തിയേറ്ററുകളിലെത്തിയ ക്യാപ്റ്റന്‍ പരാജയമായിരുന്നു. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയായിരുന്നു നായിക.

Latest Stories

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു