മോഹന്‍ലാല്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയല്ല ബറോസ്, ആ സാഹചര്യത്തില്‍ ഏറ്റെടുക്കേണ്ടി വന്നതാണ്: ടി.കെ രാജീവ് കുമാര്‍

ബറോസ് സിനിമയുടെ സംവിധായകന്റെ റോള്‍ ഒരു നിമിത്തം പോലെ മോഹന്‍ലാലിലേക്ക് എത്തി ചേരുകയായിരുന്നുവെന്ന് സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍. ബറോസ് സംവിധാനം ചെയ്യാനിരുന്നത് മോഹന്‍ലാല്‍ ആയിരുന്നില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജീവ് കുമാറിന്റെ പ്രതികരണം.

ജിജോ തന്റെ ഗുരുവാണ്. മൈഡിയര്‍ കുട്ടിച്ചാത്തന് ശേഷം അദ്ദേഹം പല കാരണങ്ങളാല്‍ പിന്നീട് സിനിമ ചെയ്തില്ല. ചുണ്ടന്‍ വള്ളവുമൊക്കെയായി ബന്ധപ്പെട്ടുള്ള പ്രമേയം ഹോളിവുഡില്‍ ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍. പക്ഷേ, അത് നടന്നില്ല. പിന്നെ കിഷ്‌കിന്ധ എന്ന തീം പാര്‍ക്കിന്റെ തിരക്കിലായി അദ്ദേഹം.

ബറോസിന്റെ കഥ ജിജോ തന്നോട് പറഞ്ഞിരുന്നു. താന്‍ അത് മോഹന്‍ലാലിനോട് പറഞ്ഞു. താനും മോഹന്‍ലാലും കൂടി ജിജോയെ പോയി കണ്ടു. ഒരു ഒക്ടോബറിലായിരുന്നു അത്. അടുത്ത മാര്‍ച്ചില്‍ ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തു. സംവിധാനം ചെയ്യാനിരുന്ന ജിജോ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ സംവിധാനം ചെയ്യാനില്ലെന്ന നിലപാടെടുത്തു.

അങ്ങനെ ഒരു നിമിത്തം പോലെ സംവിധാന ചുമതല മോഹന്‍ലാല്‍ ഏറ്റെടുക്കുകയായിരുന്നു എന്ന് ടി.കെ രാജീവ് കുമാര്‍ പറഞ്ഞു. ലാല്‍ സാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ട പ്രത്യേകതകളൊക്കെ ബറോസിനുണ്ട് അദ്ദേഹം ഒരു ബ്രില്യന്റ് ഡയറക്ടര്‍ തന്നെയാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്