'വിവാഹത്തിന് സമ്മതമാണോ എന്ന് ഇവര്‍ പള്ളിയില്‍ പറയുമോ ഇല്ലയോ എന്ന ടെന്‍ഷനിലായിരുന്നു'; ബാലു വര്‍ഗീസിന്റെ വിവാഹ നിശ്ചയ ആഘോഷവേളയില്‍ ലാല്‍

നടന്‍ ബാലു വര്‍ഗീസിന്റെയും നടി ഐലീന വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. വിവാഹനിശ്ചയ വേദിയില്‍ ലാല്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

“എല്ലാവരും കരുതും ഇന്ന് ബാലുവിന്റെയും ഐലീനയുടെ ദിവസമാണെന്ന്. സത്യം പറഞ്ഞാല്‍ ഇന്ന് നമ്മുടെ ദിവസമാണ്. കുറേ ദിവസത്തെ ആകാംഷയ്ക്കും സസ്‌പെന്‍സിനുമൊക്കെ വിരാമമിട്ട ദിവസം. നമ്മളെല്ലാവരും കൂടി കെട്ടിക്കാന്‍ ശ്രമിക്കുകയാണ് ഇവരെ. ഇന്ന് ഇവര് സമ്മതമാണോ എന്ന് പള്ളിയില്‍ പറയുമോ ഇല്ലയോ എന്ന ടെന്‍ഷനിനിലായിരുന്നു. എന്തായാലും ഇരുവരും സമ്മതം പറഞ്ഞു. എല്ലാ ആശംസകളും.” ലാല്‍ പറഞ്ഞു.

ദിലീപ് ചിത്രമായ ചാന്തുപൊട്ടില്‍ ഇന്ദ്രജിത്തിന്റെ ചെറുപ്പം അഭിനയിച്ചു കൊണ്ടാണ് ബാലു അഭിനയ രംഗത്തേക്ക് കടന്നു വന്നത്. തുടര്‍ന്ന് പാപ്പീ അപ്പച്ചാ, ഹണീ ബീ, കിംഗ് ലയര്‍, ഡാര്‍വിന്റെ പരിണാമം, കവി ഉദ്ദേശിച്ചത്, എസ്ര, ചങ്ക്‌സ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നാല്‍പ്പതോളം ചിത്രങ്ങളില്‍ ബാലും അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് സൗന്ദര്യ മത്സര വേദികളിലും മോഡലിംഗ് രംഗത്തും സജീവമായ ആളാണ് എലീന. അയാള്‍ ഞാനല്ല, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളില്‍ എലീന അഭിനയിച്ചിട്ടുണ്ട്.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു