ആരോടും പറയാന്‍ പറ്റാത്ത ബുദ്ധിമുട്ടുകളാണ് ഏറ്റവും വലിയ പ്രശ്നം, അത് സ്വയം തീര്‍ക്കുകയാണ്; ബാല

ഇന്നുവരെ പറഞ്ഞ കാര്യങ്ങളില്‍ ഒന്നും മാറ്റിപ്പറയണമെന്ന് തോന്നിയിട്ടില്ലെന്ന് നടന്‍ ബാല. തുറന്ന് പറയാന്‍ പറ്റുന്ന കാര്യങ്ങള്‍ അമ്മയോട് പറയാറുണ്ട്. ആരോടും പറയാന്‍ പറ്റാത്ത ബുദ്ധിമുട്ടുകളാണ് ഏറ്റവും വലിയ പ്രശ്നം.

അത് സ്വയം തീര്‍ക്കുകയാണ്. എല്ലാം കാലം തെളിയിക്കും. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബാല ഇങ്ങനെ പറഞ്ഞത്. അതുവരെ ക്ഷമയോടെ ഇരിക്കണമെന്നാണ് എല്ലാവരോടും പറയാനുള്ളതെന്നുമായിരുന്നു ബാല പറഞ്ഞത്.

ഇടയ്ക്ക് ഞാന്‍ സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. കുറേ അവസരങ്ങള്‍ വേണ്ടെന്ന് വെക്കേണ്ടി വന്നിരുന്നു. വ്യക്തി ജീവിതത്തില്‍ കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. ആ സമയത്താണ് ഞാന്‍ സിനിമയില്‍ നിന്നും മാറി നിന്നത്.

ചേട്ടന്‍ എന്നോട് അഭിനയത്തെക്കുറിച്ചൊന്നും പറയാറില്ല. സജഷന്‍സൊന്നും പറയാറില്ല, ഞാനും തിരിച്ച് അങ്ങനെ തന്നെയാണ്. ബാല പാവമാണെന്നാണ് എല്ലാവരും പറയുന്നത്. എനിക്ക് തോന്നുന്നില്ലട്ടോ, വല്ലപ്പോഴും ദേഷ്യം വരും. അപ്പോള്‍ പ്രശ്നമാണ്.

സൗഹൃദം കാരണം പണി കിട്ടിയിട്ടുണ്ട്, ലക്ഷങ്ങള്‍ കൈയ്യില്‍ നിന്നും പോയിട്ടുണ്ട്. അവര്‍ പിന്നീട് വന്നാലും ഞാന്‍ സ്വീകരിക്കും. ഇയാളല്ലേ ലക്ഷങ്ങള്‍ തട്ടിയെടുത്തത്, എന്നിട്ടെന്തിനാണ് പിന്നെയും അവരെ സഹായിക്കുന്നതെന്നാണ് എന്റെ ഒപ്പമുള്ളവര്‍ വരെ ചോദിച്ചത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍