ഞാന്‍ ഇടയ്ക്ക് ചോദിക്കാറുണ്ട് വാണി നമുക്ക് ഒരു സിനിമ ചെയ്യണ്ടേ എന്ന്, അതിനുള്ള മറുപടി ഇങ്ങനെയാണ്..: ബാബുരാജ്

ഒരു കാലത്ത് മലയാളികള്‍ക്കിടയില്‍ ആവേശം തീര്‍ത്ത നായികയായിരുന്ന വാണി വിശ്വനാഥ്. ആക്ഷന്‍ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് വാണി. നടന്‍ ബാബുരാജുമായുള്ള വിവാഹത്തിന് ശേഷം താരം സിനിമാരംഗത്തു നിന്നും മാറി നില്‍ക്കുകയായിരുന്നു. വാണിയുടെ തിരിച്ചുവരവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്നും ആരാധകര്‍ക്കിടയില്‍ സജീവമാണ്.

വാണി വിശ്വനാഥിന്റെ തിരിച്ചുവരവിനെ കുറിച്ച് ബാബുരാജ് തുറന്നു പറഞ്ഞിരുന്നു. രണ്ട് തെലുങ്ക് സിനിമയില്‍ അഭിനയിച്ചിരുന്നു മലയാളത്തില്‍ ഇപ്പോള്‍ ചെയ്യാന്‍ താത്പര്യമില്ല എന്നാണ് ബാബുരാജ് പറഞ്ഞത്. വാണിയുടെ തിരിച്ചുവരവിനെ കുറിച്ച് വീണ്ടും തുറന്നു പറഞ്ഞിരിക്കുകയാണ് ബാബുരാജ്. കൗമുദി ഫ്‌ളാഷിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

താന്‍ ഇടയ്ക്ക് ചോദിക്കാറുണ്ട് വാണി നമുക്ക് ഒരു സിനിമ ചെയ്യണ്ടേയെന്ന്. സമയമാവട്ടെ എന്നാണ് അതിന് വാണി മറുപടി നല്‍കാറ്. വാണിക്ക് സമയമായി എന്ന് തോന്നുമ്പോള്‍ വരട്ടേ. താനും അതിനുള്ള കാത്തിരിപ്പിലാണ് എന്ന് ബാബുരാജ് പറയുന്നു. ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പോലും വാണിയ്ക്ക് മടിയാണ്. കഴിഞ്ഞ മാസം ഫെയ്‌സ്ബുക്കില്‍ വാണിക്കൊപ്പം ചിത്രം പങ്കുവെച്ചിരുന്നു.

നിറഞ്ഞ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. അന്ന് മക്കളും താനും നിര്‍ബന്ധിച്ചപ്പോള്‍ പോസ് ചെയ്ത ഫോട്ടോയാണ് അത്. എന്നിട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കരുതെന്നും പറഞ്ഞിരുന്നു. ഇന്നും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ശ്രദ്ധ കൊടുക്കുന്ന ഒരാളാണ് വാണി. എന്നും വാണിയാണ് തന്റെ സൂപ്പര്‍സ്റ്റാര്‍ എന്നും ബാബുരാജ് പറഞ്ഞു.

Latest Stories

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്