'ചാളയോ...! അതൊക്കെ പാവങ്ങളുടെ മീനല്ലേ' എന്ന് ഷീലാമ്മ, എങ്കില്‍ കഴിപ്പിച്ചിട്ട് തന്നെ കാര്യം എന്നായി: ബാബുരാജ്

നടി ഷീലയെ ചാള കഴിപ്പിച്ച കഥ പറഞ്ഞ് ബാബുരാജ്. 2014ല്‍ പുറത്തിറങ്ങിയ ഉത്സാഹ കമ്മിറ്റി എന്ന സിനിമയുടെ ലൊക്കേഷനിലെ രസകരമായ സംഭവമാണ് ബാബുരാജ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചിരിക്കുന്നത്. ചാളയൊക്കെ പാവങ്ങളുടെ മീനല്ലേ എന്ന് ചോദിച്ച ഷീലാമ്മയെ കൊണ്ട് എങ്ങനെയാണ് ചാള കഴിപ്പിച്ചത് എന്നാണ് താരം പറയുന്നത്.

ബാബുരാജിന്റെ വാക്കുകള്‍:

അക്കു അക്ബറിന്റെ ഉത്സാഹക്കമ്മിറ്റി എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍. ഞാനും ജയറാമും ഷീലാമ്മയും ഒക്കെയുണ്ട്. അതിന്റെ ലൊക്കേഷനിലും പാചക പരിപാടിയുണ്ടായിരുന്നു. അങ്ങനെ ഒരിക്കല്‍ ഞാന്‍ മാര്‍ക്കറ്റില്‍ മീന്‍ വാങ്ങാന്‍ പോയി. വരുന്ന വഴിയില്‍ നല്ല ഫ്രഷ് ചാളയും കണ്ടു. അതും വാങ്ങി. ലൊക്കേഷനിലെത്തി ജയറാമേട്ടനോട് ചാള വാങ്ങിയ കാര്യം പറഞ്ഞു.

ഇതൊക്കെ കേട്ട് ഷീലാമ്മ അപ്പുറത്ത് ഇരിക്കുന്നാണ്ടായിരുന്നു. “”ചാളയോ…! അതൊക്കെ പാവങ്ങളുടെ മീനല്ലേ, ബാബു..”” എന്നായിരുന്നു ഷീലാമ്മയുടെ പ്രതികരണം. അതുവരെ ജീവിതത്തില്‍ ഷീലാമ്മ ചാള കഴിച്ചിട്ടില്ല. എങ്കില്‍ ഷീലാമ്മയെ കൊണ്ട് ചാള കഴിപ്പിക്കണം എന്നായിരുന്നു മനസില്‍. വാഴയിലയിലൊക്കെ പൊതിഞ്ഞ്, നല്ല പച്ചക്കുരുമുളക് ഒക്കെ അരച്ച് അടിപൊളി ചാളക്കറി ഉണ്ടാക്കി ഷീലാമ്മയ്ക്ക് കൊടുത്തു. കൂടെ കപ്പയും. അവര്‍ക്കത് ഭയങ്കര ഇഷ്ടമായി. പിന്നീട് ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വച്ച് കണ്ടുമുട്ടിയപ്പോഴും ഷീലാമ്മ ആ ചാളക്കറിയുടെ കഥ പറഞ്ഞു.

അക്കു അക്ബര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉത്സാഹ കമ്മിറ്റി. ജയറാം, ഷീല, ബാബുരാജ് എന്നിവര്‍ക്കൊപ്പം കലാഭവന്‍ ഷാജോണ്‍, ഇഷ തല്‍വാര്‍, സുരാജ് വെഞ്ഞാറമൂട്, വിനയ പ്രസാദ്, സുനില്‍ സുഗത എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം