'യൂണിറ്റ് മൊത്തം നിശ്ശബ്ദമായ ഒരു നിമിഷം, പേടി തോന്നിയില്ല'; മരണക്കിണറില്‍ ഡ്യൂപ്പ് ഇല്ലാതെ ബാബു ആന്റണി!

കാര്‍ണിവല്‍ എന്ന സിനിമയിലെ മരണക്കിണര്‍ രംഗത്തില്‍ അതിസാഹസികമായാണ് ബാബു ആന്റണി അഭിനയിച്ചത്. ഡ്യൂപ്പ് ഇല്ലാതെ ആന്റണി മരണക്കിണറിലൂടെ ബൈക്ക് ഓടിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം അന്നത്തെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് ബാബു ആന്റണി. ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത നിമിഷമാണിതെന്ന് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബാബു ആന്റണിയുടെ കുറിപ്പ്:

എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു നിമിഷം. കാര്‍ണിവല്‍ എന്ന ചിത്രത്തിനു വേണ്ടി മരണക്കിണറില്‍ ബൈക്ക് ഓടിക്കുന്നതിനു മുമ്പ്, നിശ്ശബ്ദവും നിശ്ചലവും എന്ന് തോന്നിയ ഒരു നിമിഷം. യൂണിറ്റ് മൊത്തം നിശ്ശബ്ദമായ ഒരു നിമിഷം. പേടി തോന്നിയില്ല. കാരണം തിരിച്ചിറങ്ങാന്‍ കഴിഞ്ഞാല്‍ നല്ലതെന്നു മാത്രം വിചാരിച്ചു.

ക്യാമറാമാന്‍ വില്യംസ് തയ്യാറായായങ്കിലും ക്യാമറ താഴെ വെയ്ക്കാന്‍ യൂണിറ്റ് സമ്മതിക്കാഞ്ഞതിനാല്‍, ലോ ആംഗിള്‍ ഷോട്ട് എടുക്കാന്‍ പറ്റിയില്ല. ഇന്നത്തെ പോലെ ഡ്രോണും പലതരം ക്യാമറകളും അന്നില്ലല്ലോ. കാണികളെ ഉള്‍പ്പെടുത്തി ഒരു ലോ ആംഗിള്‍ വളരെ ആഗ്രഹിച്ചതാണ്. സിനിമ നന്നായി സ്വീകരിക്കപ്പെട്ടതില്‍ സന്തോഷം.

നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ”അതുകൊണ്ട് അല്ലേ മനുഷ്യാ നിങ്ങളെ ഞാന്‍ ‘പവര്‍സ്റ്റാര്‍’ എന്ന് വിളിച്ചത്” എന്നാണ് സംവിധായകന്‍ ഒമര്‍ ലുലുവിന്റെ കമന്റ്. ‘ഒരു ഹെല്‍മെറ്റ് പോലും വെക്കാതെ ഉള്ള മാസ്സ്’, ‘താങ്കളുടെ ആ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുകയാണ്’ എന്നിങ്ങനെയാണ് ചില കമന്റുകള്‍.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്