കാലത്തിന് അനുസരിച്ച് ഞാന്‍ മാറേണ്ടതായിരുന്നു, തിരുത്തലുകള്‍ വരുത്തേണ്ടതായിരുന്നു; തനിക്ക് സംഭവിച്ചതെന്തെന്ന് തുറന്നുപറഞ്ഞ് അശോകന്‍

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കവേയാണ് നടന്‍ അശോകന്‍ ് ഈ മേഖലയില്‍ നിന്ന് അപ്രത്യക്ഷനായത്. ഇപ്പോഴിതാ സിനിമയില്‍ നിന്ന് അകന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ അശോകന്‍. സിനിമയെ താന്‍ ഉപേക്ഷിച്ചതല്ല, സിനിമ എന്നെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് അശോകന്‍ പറഞ്ഞത്.

നടന്റെ വാക്കുകള്‍

സിനിമകള്‍ കിട്ടാതെ വരുന്ന അവസ്ഥയായിരുന്നു എനിക്ക്. 94 – 95 കാലഘട്ടങ്ങളിലാണ് സിനിമ എന്നില്‍ നിന്ന് വല്ലാതെ അകന്ന് പോകുന്നത് പോലെ എനിക്ക് തോന്നിയത്. എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയില്ല. നിലനില്‍ക്കുന്നതും പുറത്താകുന്നതും എല്ലാം സിനിമയുടെ ഭാഗമാണെന്നാണ് ഞാന്‍ കരുതുന്നത്.

അവസരങ്ങള്‍ ചോദിച്ചിട്ടില്ലേ എന്ന് ചോദിച്ചപ്പോള്‍, തല വര ശരിയല്ല എങ്കില്‍ എന്ത് തന്നെ പറഞ്ഞിട്ടും ചോദിച്ചിട്ടും കാര്യമില്ല. ചിലപ്പോള്‍ സ്വന്തം നാവ് തന്നെ പാമ്പ് ആയി വരാനും സാധ്യതയുണ്ട്. മോശം സമയത്ത് പറയുന്നതും ചെയ്യുന്നതും എല്ലാം ആപത്താണ്. നല്ല സമയത്ത് എന്ത് തോന്ന്യാസം വിളിച്ച് പറഞ്ഞാലും നല്ലതായിട്ടേ വരൂ.

കാലത്തിന് അനുസരിച്ച് ഞാന്‍ മാറേണ്ടതായിരുന്നു, തിരുത്തലുകള്‍ വരുത്തേണ്ടതായിരുന്നു.. എവിടെയാണ് എനിക്ക് പോരായ്മ പറ്റിയത് എന്നൊക്കെ ഞാനും ആലോചിക്കാറുണ്ട്. പക്ഷെ അങ്ങനെ ആത്മപരിശോധന നടത്തിയതുകൊണ്ടോ സ്വയം എന്നില്‍ തെറ്റുകളുണ്ട് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടോ പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല.

Latest Stories

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ