സംവിധായകന്റെ ശബ്ദം കാരണം തലവനിൽ അല്ലു അർജുനുണ്ടോ എന്നായിരുന്നു എല്ലാവരും ചോദിച്ചിരുന്നത്: ആസിഫ് അലി

ഫീൽ ഗുഡ് സിനിമകളുടെ തോഴൻ എന്ന പേരിലായിരുന്നു ഒരുകാലം വരെ ജിസ് ജോയ് അറിയപ്പെട്ടുകൊണ്ടിരുന്നത്. എന്നാൽ 2022-ൽ പുറത്തിറങ്ങിയ ‘ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ ജിസ് ജോയ് തന്റെ സിനിമകളുടെ ഴോണറുകളും മാറ്റിത്തുടങ്ങി. ബിജു മേനോനെയും ആസിഫ് അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ജിസ് ജോയ് ഒരുക്കിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘തലവൻ’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടികൊണ്ടിരിക്കുകയാണ്.

സംവിധായകൻ എന്നതിലുപരി ഗാന രചയിതാവും ഡബ്ബിങ് ആർട്ടിസ്റ്റുമാണ് സംവിധായകൻ ജിസ് ജോയ്. അല്ലു അർജുന്റെ മലയാളം ഡബ്ബ്ഡ് സിനിമകളിൽ അല്ലു അർജുന് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് ജിസ് ജോയ് ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഷോ കാണാൻ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ആസിഫ് അലി. ചിത്രം തുടങ്ങുന്നതിന് മുൻപ് വാണിങ് കാർഡ് കാണിച്ചപ്പോൾ ജിസ് ജോയിയുടെ ശബ്ദം കേട്ട് അല്ലു അർജുനാണെന്ന് പ്രേക്ഷകർ തെറ്റുദ്ധരിച്ചെന്ന് ആസിഫ് അലി പറയുന്നു.

“അല്ലുവിന്റ മല്ലു സൗണ്ടിന്റെ ഏറ്റവും പുതിയ കോമഡി എന്താണെന്നാൽ തലവന്റെ പ്രീമിയർ ഷോ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ഞങ്ങൾ ഒരുപാട് പേരുള്ള ഒരു തിയേറ്ററിൽ ഇരിക്കുകയാണ്. അവിടെ പിൻ ഡ്രോപ്പ്സ് സൈലൻസാണ്. എല്ലാവർക്കും ടെൻഷനുണ്ട് സിനിമയുടെ ആദ്യത്തെ ഷോയാണ്. അങ്ങനെ സിനിമ തുടങ്ങി. വാണിങ് കാർഡ് കാണിക്കുകയാണ് ‘ പുകവലി ആരോഗ്യത്തിന് ഹാനികരം ‘ ഇത് പറഞ്ഞിരിക്കുന്നത് സംവിധായകനാണ്.

കാര്യം ബിജു ചേട്ടനും ഞാനും ഡബ്ബിങ്ങിന്റെ സമയത്ത് ഇത് പറയാൻ മറന്നുപോയി. അപ്പോൾ ജിസ് അത് പറഞ്ഞു. ആ നിശബ്ദതയിൽ ഞങ്ങൾ എല്ലാവരും കടിച്ച് പിടിച്ച് നിൽക്കുമ്പോൾ പിന്നിൽ നിന്നൊരാൾ,ഈ പടത്തിൽ അല്ലു അർജുൻ ഉണ്ടോയെന്ന് വിളിച്ചു ചോദിച്ചു. ഫുൾ തിയേറ്റർ ഒരു ചിരി ചിരിച്ചു. കണ്ണടച്ചു കേട്ടാൽ അല്ലു അർജുനെ കാണാം. അല്ലു അർജുൻ ഇതിൽ ഗസ്റ്റ്‌ റോളിലുണ്ടോ എന്നൊക്കെ തമാശ ചോദിക്കുന്നുണ്ട്.” എന്നാണ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞത്.

ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൌർണമിയും എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് മലയാള സിനിമയിൽ ശ്രദ്ധേയനായ സംവിധായകനാണ് ജിസ് ജോയ്.

ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരാണ് തലവനിലെ മറ്റ് താരങ്ങൾ.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്