ആ പയ്യന്റെ ചെവിയിലേക്ക് മൂന്ന് തവണ വെള്ളമൊഴിച്ചു, മാത്തുക്കുട്ടി രാത്രി ഇടക്കിടെ ഷോട്ട് പോയി കാണും വന്നിരുന്ന് ചിരിക്കും: ആസിഫ് അലി

സംവിധായകന്‍ മാത്തുക്കുട്ടി ഒരു സൈക്കോയാണെന്ന് ആസിഫ് അലിയും നടന്‍ മിഥുന്‍ എ. ദാസും. കുഞ്ഞെല്‍ദോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയിലെ രസകരമായൊരു സംഭവമാണ് സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് അലിയും മിഥുനും പറയുന്നത്.

”സിനിമയില്‍ ഒരു പയ്യന്റെ ചെവിയിലേക്ക് ആസിഫ് വെള്ളമൊഴിക്കുന്ന ഒരു സീനുണ്ട്. ആ ചെക്കനാണെങ്കില്‍ വല്ലാതെ അസ്വസ്ഥതപ്പെടുന്നുണ്ട്. ഞങ്ങള് നോക്കുമ്പോള്‍ ഇവന്‍ അത് കണ്ട് ചിരിക്കുന്നു. രാത്രി ഇടയ്ക്കിടയ്ക്ക് ഈ ഷോട്ട് പോയി കാണും. പിന്നെയും വന്നിരുന്ന് ചിരിക്കും. എവിടെയോ ഒരു വശപിശക് ഇല്ലേ” എന്നാണ് മിഥുന്‍ പറയുന്നത്.

”മൂന്ന് ഡിവിഷനായിട്ടാണ് ആ ഷോട്ട് എടുത്തത്. ആദ്യത്തേത് ഒരു വൈഡ് ഷോട്ടാണ്. അത് ഗ്ലാസുമായിട്ട് അവന്റെ അടുത്തേക്ക് നടന്നു പോകുന്നതാണ്. ചെവിയില്‍ ഒഴിച്ചില്ലെങ്കിലും കുഴപ്പമില്ല. അത് കാണില്ല, അപ്പോള്‍ ‘അത് ചെവിയില്‍ ഒഴിക്കെടാ’ എന്ന് മാത്തുക്കുട്ടി വിളിച്ചു പറഞ്ഞു.”

”ഞാന്‍ ചെവിയില്‍ ഒഴിച്ചു. അത് കഴിഞ്ഞ് ക്ലോസപ്പ് വേറെ. മൂന്ന് പ്രാവശ്യം ഒഴിച്ചു” എന്ന് ആസിഫ് അലി വ്യക്തമാക്കി. അതേസമയം, ഡിസംബര്‍ 24ന് ആണ് കുഞ്ഞെല്‍ദോ തിയേറ്ററുകളില്‍ എത്തുന്നത്. 17 വയസുള്ള കോളജ് വിദ്യാര്‍ത്ഥിയായാണ് ആസിഫ് അലി ചിത്രത്തില്‍ വേഷമിടുന്നത്.

പുതുമുഖം ഗോപിക ഉദയന്‍ ആണ് നായിക. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ