തന്ത വൈബ് അല്ല, ഉത്തരവാദിത്തത്തോടെ പെരുമാറുന്നതാണ്: ആസിഫ് അലി

ഡ്രൈവ് ചെയ്യുമ്പോള്‍ പതുക്കെ പോകുന്നത് തന്ത വൈബ് അല്ല ഉത്തരവാദിത്തത്തോടെ പെരുമാറുന്നതാണെന്ന് നടന്‍ ആസിഫ് അലി. കോഴിക്കോട് നടത്തിയ റോഡ് സുരക്ഷ ബോധവല്‍ക്കരണ മാരത്തണില്‍ സംസാരിക്കവെയായിരുന്നു ആസിഫ് ആലിയുടെ പ്രതികരണം. നമ്മുടെ അശ്രദ്ധ കാരണം വേറൊരാള്‍ക്ക് അപകടം ഉണ്ടാകരുത്. റോഡില്‍ വണ്ടിയോടിക്കുന്ന ഒരാള്‍ പെട്ടെന്ന് പയ്യെ പോകുമ്പോള്‍ അത് തന്ത വൈബ് അല്ല എന്നാണ് ആസിഫ് അലി പറയുന്നത്.

ഇവിടെ എല്ലാവരും സൂചിപ്പിച്ചത് ചെറുപ്പക്കാരുടെ ശ്രദ്ധക്കുറവാണ്. എന്റെ അനുഭവത്തില്‍ നിന്ന് ഒരു കാര്യം പറയാം, പയ്യെ പോകുന്നത് തന്ത വൈബ് അല്ല. ഇപ്പോള്‍ അങ്ങനെയൊരു സംസാരം ഉണ്ട്. സ്പീഡില്‍ വണ്ടിയോടിക്കുന്ന ആള്‍ പെട്ടെന്ന് പയ്യെ പോകുമ്പോള്‍ അത് തന്ത വൈബ് ആണെന്ന്. എന്നാല്‍ അത് നമ്മള്‍ കുറച്ചുകൂടെ ശ്രദ്ധിക്കുന്നതാണ്.

കാര്യങ്ങള്‍ തിരിച്ചറിയുന്നതാണ്, ഉത്തരവാദിത്തത്തോടെ പൊരുമാറുന്നതാണ്. നമ്മള്‍ക്ക് ഒരപകടം ഉണ്ടാവുന്നതിനേക്കാള്‍ നമ്മള്‍ കാരണം ഒന്നും അറിയാതെ റോഡില്‍ കൂടെ നടന്നു പോകുന്ന ഒരാള്‍ക്ക് അപകടം ഉണ്ടാകുന്നത് സഹിക്കാവുന്നതിന് അപ്പുറമാണ്. അതിനൊരു കാരണക്കാരന്‍ നമ്മള്‍ ആവാതിരിക്കണം എന്നാണ് ആസിഫ് അലി പറയുന്നത്.

മാര്‍ക്കറ്റില്‍ ലഭിക്കുന്ന കൂളിംഗ് ഫിലിം, അലോയ് വീല്‍, മറ്റ് ആക്‌സസറീസ് എല്ലാം നിരോധിക്കാന്‍ എംവിഡി ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ആസിഫ് അലി പറയുന്നുണ്ട്. വണ്ടിയുടെ കൂള്‍ ഫിലിം, അലോയ് വീല്‍, മറ്റ് ആക്‌സസറീസ്. ഇതെല്ലാം നിരോധിക്കാന്‍ ഗവണ്‍മെന്റിനോട് പറയണം.

ഞങ്ങള്‍ കാശ് കൊടുത്ത് ഇത് മേടിച്ച് ഒട്ടിക്കുകയും നിങ്ങള്‍ റോഡില്‍ വച്ച് പബ്ലിക്കായി അത് ഊരിക്കളയുകയും ചെയ്യും. വില്‍ക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ ഇത് മേടിച്ച് ഉപയോഗിക്കുന്നത്. വില്‍ക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ ഒരിക്കലും മേടിക്കില്ല എന്നാണ് ആസിഫ് അലി പറയുന്നത്. എംവിഡി ഉദ്യോഗസ്ഥരില്‍ നിന്നും എന്തെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തോടാണ് നടന്‍ പ്രതികരിച്ചത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ