"ഒരു സിനിമാ പാരമ്പര്യവും ഇല്ലാതെ ഇവിടെ വന്ന് നിങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ ഞങ്ങള്‍ക്ക് പറ്റിയിട്ടുണ്ടെങ്കില്‍...,അതില്‍ കൂടുതല്‍ എന്താണ് വേണ്ടത്"; ആസിഫ് അലി

ഇന്ത്യന്‍ സിനിമക്ക് മുമ്പില്‍ അഭിമാനത്തോടെ അവതരിപ്പിക്കാനാവുന്ന ചിത്രമാണ് മഹാവീര്യറെന്ന് ആസിഫ് അലി. എബ്രിഡ് ഷൈനിന്റെ സംവിധാനത്തിൽ നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം മഹാവീര്യര്‍ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ലുലു മാളിൽ നടത്തിയ പരിപാടിക്കിടെയാണ് ഇന്ത്യന്‍ സിനിമക്ക് മുമ്പില്‍ അഭിമാനത്തോടെ അവതരിപ്പിക്കാനാവുന്ന ചിത്രമാണ് മഹാവീര്യര്‍ എന്ന് ആസിഫ് അലി പറഞ്ഞത്.

ഒരുപാട് സന്തോഷം തോന്നുന്നു. നമ്മളെ കാണാന്‍ ആഗ്രഹിക്കുന്നവര്‍, നമ്മുടെ കൂടെസമയം ചെവവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍, നമ്മുടെ കൂടെ സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കുന്നവരൊക്കെയല്ലേ ഏറ്റവും വലിയ സന്തോഷം. ഒരു സിനിമാ പാരമ്പര്യവും ഇല്ലാതെ ഇവിടെ വന്ന് നിങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പറ്റിയിട്ടുണ്ടെങ്കില്‍ അതില്‍ കൂടുതല്‍ ജീവിതത്തില്‍ എന്താണ് വേണ്ടത്. എനിക്ക് വളരെ അഭിമാനത്തോടെയും ധൈര്യത്തോടെയും പറയാം ഇന്ത്യന്‍ സിനിമയില്‍ നമുക്ക് പ്രസന്റ് ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല സിനിമകളിലൊന്നാവും മഹാവീര്യറെന്നും ആസിഫ് അലി പറഞ്ഞു.

തിയേറ്ററിന് വേണ്ടി ഒരുക്കിയ സിനിമയാണ് മഹാവീര്യര്‍ എന്നാണ് നിവിന്‍ പോളി ചിത്രത്തെ പറ്റി പറഞ്ഞത്. ഏറ്റവും മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സ് പ്രേക്ഷകര്‍ക്ക് നല്‍കാന്‍ എന്നെ കൊണ്ടാവുന്ന രീതിയില്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ടെന്നും താനും ആസിഫും എട്ടൊമ്പത് വര്‍ഷത്തിന് ശേഷം ഓന്നിക്കുന്ന ചിത്രം കൂടിയാണിതെന്നും നിവിൻ പോളി പറഞ്ഞു. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ്. ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ തന്നെ പ്രേക്ഷര്‍ക്ക് കൗതുകമുയര്‍ത്തിയിരുന്നു. ഫാന്റസി ടൈംട്രാവല്‍ ജോണറിലെത്തുന്ന ചിത്രം ജൂലൈ 21നാണ് തിയേറ്ററുകളിലെത്തുന്നത്.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി