എന്റെ ഓരോ സിനിമയിലെയും തെറ്റുകള്‍ അച്ഛന്‍ ചൂണ്ടിക്കാണിക്കും, ആ ഒരു ഉപദേശം മാത്രമാണ് അച്ഛന്‍ അന്ന് തന്നത്: അര്‍ജുന്‍ അശോകന്‍

ഓരോ സിനിമയ്ക്ക് ശേഷവും അച്ഛന്‍ ഹരിശ്രീ അശോകന്‍ തരുന്ന നിര്‍ദേശങ്ങള്‍ തനിക്ക് അവാര്‍ഡ് പോലെയാണെന്ന് നടന്‍ അര്‍ജുന്‍ അശോകന്‍. അഭിനയിച്ചു ഫലിപ്പിക്കാന്‍ വിശ്വാസമുള്ള കഥാപാത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക എന്ന ഒറ്റ ഉപദേശം മാത്രമാണ് സിനിമയിലേക്ക് എത്തുമ്പോള്‍ അച്ഛന്‍ നല്‍കിയത്.

തന്റെ ഓരോ സിനിമയിലും അഭിനയിക്കുമ്പോള്‍ ഉണ്ടാകുന്ന തെറ്റുകള്‍ അച്ഛന്‍ ചൂണ്ടിക്കാണിക്കും. അടുത്ത സിനിമയില്‍ അതാവര്‍ത്തിക്കാതെ നോക്കണമെന്ന് പറയും. കുട്ടിക്കാലത്ത് ഹരിശ്രീ അശോകനൊപ്പം ലൊക്കേഷനില്‍ പോയ അനുഭവങ്ങളും താരം പങ്കുവയ്ക്കുന്നുണ്ട്.

കുട്ടിക്കാലത്ത് സിനിമ കാണുമ്പോള്‍ സ്‌ക്രീനില്‍ ആരൊക്കെ ഉണ്ടെങ്കിലും അച്ഛനെയാണ് ആദ്യം കാണുന്നത്. അച്ഛന്‍ എന്നതിലുപരി വീട്ടില്‍ എപ്പോഴും കാണുന്ന ഒരാളെ വലിയ സ്‌ക്രീനില്‍ കാണുന്നത് ശരിക്കും ഒരു വിസ്മയമായിരുന്നു.

പട്ടാഭിഷേകം, പാണ്ടിപ്പട, പറക്കും തളിക, വൃദ്ധന്മാരെ സൂക്ഷിക്കുക എന്നീ സിനിമകളുടെ ലൊക്കേഷനുകളില്‍ പോയത് ഇന്നും ഗൃഹാതുരമായ ഓര്‍മ്മകളാണ്. വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ഖുശ്ബു തന്നെ ഒക്കെടുത്തിരിക്കുന്ന ഫോട്ടോ ഇപ്പോഴും വീട്ടിലുണ്ട് എന്നും അര്‍ജുന്‍ അശോകന്‍ പറയുന്നു.

Latest Stories

കല്യാണ വീട്ടിൽ ആഘോഷമായിരുന്നു, ഒടുക്കം അത് ആറ് പേരുടെ ജീവനെടുത്തു

അയാളെ പോലെ സഹ താരങ്ങളുടെ ചിന്തകൾ പോലും മനസിലാക്കുന്ന മറ്റൊരാൾ ഇല്ല, പലരുടയും കരിയർ രക്ഷപെട്ടത് അദ്ദേഹം കാരണം; സൂപ്പർ താരത്തെക്കുറിച്ച് ഋഷഭ് പന്ത് പറയുന്നത് ഇങ്ങനെ

ഫാമിലി ഓഡിയന്‍സിന്റെ വോട്ട് പവിക്ക് തന്നെ; ഓപ്പണിംഗ് ദിനത്തില്‍ മികച്ച നേട്ടം, 'പവി കെയര്‍ടേക്കര്‍' കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ടി20 ലോകകപ്പ് 2024: രോഹിത്തിനൊപ്പം ഓപ്പണറായി അവന്‍ വരണം, കോഹ്ലിയാണെങ്കില്‍ കാര്യങ്ങള്‍ മാറിമറിയും; വിലയിരുത്തലുമായി ഇര്‍ഫാന്‍ പത്താന്‍

പെന്‍ഷന്‍ ആകാൻ ഒരു ദിവസം മാത്രം ബാക്കി, കെഎസ്ഇബി ജീവനക്കാരൻ ഓഫീസിൽ തൂങ്ങി മരിച്ചു

T20 WORLDCUP 2024: സൂപ്പർതാരം പുറത്ത്, ഹർഷ ഭോഗ്‌ലെയുടെ സർപ്രൈസ് ലോകകപ്പ് ഇലവൻ റെഡി; ഈ ടീം മതിയെന്ന് ആരാധകർ

പുക മറയ്ക്കുള്ളിലെ ഭീകരൻ ! ഉള്ളിൽ ചെന്നാൽ മരണം വരെ സംഭവിക്കാം; എന്താണ് ഡ്രൈ ഐസ് ?

ഷൈന്‍ ടോം തേച്ചിട്ടു പോയോ..? വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്കിടെ തനൂജയുടെ മറുപടി; വൈറല്‍

'ഇ പി മാത്രമല്ല, കോൺഗ്രസിലെയും പല രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്'; അതിൽ എന്താണ് തെറ്റെന്ന് പ്രകാശ് ജാവദേക്ക‍ര്‍

ആശ്രമം കത്തിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസിപി ബിജെപിയുടെ ബൂത്ത് ഏജന്റ്; തന്നെ പ്രതിയാക്കാന്‍ 'ടിയാന്‍' നോക്കി; ഫോട്ടോ പുറത്തുവിട്ട് സന്ദീപാനന്ദഗിരി