ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം വല്ലാതെ ബഹളമുണ്ടാക്കുകയാണ്, കാല് തൊട്ടുവണങ്ങിയില്ലെന്നതാണ് കാരണം; നരേന്ദ്ര പ്രസാദിനെ കുറിച്ച് നടി

നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് തനിക്കുണ്ടായ ഒരു വ്യത്യസ്തമായ അനുഭവം പങ്കുവെച്ച് നടി അര്‍ച്ചന മനോജ്. ‘ഞാന്‍ ആ സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ നരേന്ദ്രപ്രസാദ് സാര്‍ അവിടെ ഇരിപ്പുണ്ട്.

ഞാന്‍ ആദ്യമായിട്ടാണ് അങ്ങോട്ട് ചെല്ലുന്നത്. അവിടെ എങ്ങനെയാണെന്നൊന്നും അറിയില്ല. എനിക്കന്ന് പതിനാറ് വയസ് കാണും. പുള്ളി വില്ലന്‍ കഥാപാത്രം ചെയ്യുന്ന ആളായത് കൊണ്ട് ഒരു പേടിയും ഉള്ളിലുണ്ട്. ആദ്യത്തെ ദിവസം കണ്ടു, പിറ്റേ ദിവസവും അദ്ദേഹം എന്നെ മൈന്‍ഡ് ചെയ്യുന്നില്ല.

നമ്മുടെ പുതിയ ആര്‍ട്ടിസ്റ്റാണ്, അടുത്ത നായികയാവാനുള്ള കൊച്ചാണെന്ന് ഡയറക്ടര്‍ എന്നെ പരിചയപ്പെടുത്തി കൊടുത്തു. പുള്ളി എന്നെ ഒന്ന് നോക്കി. പിന്നെ ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം വല്ലാതെ ബഹളമുണ്ടാക്കുകയാണ്. ഇപ്പോഴത്തെ പിള്ളേര്‍ക്കൊന്നും പെരുമാറാന്‍ അറിയില്ല എന്നൊക്കെയാണ് പുള്ളി പറയുന്നത്.

സാധാരണ അവിടൊരു കീഴ്വഴക്കമുണ്ട്. പുതിയതായി വരുന്നവര്‍ ചില താരങ്ങളുടെ കാലില്‍ തൊട്ട് വണങ്ങിയതിന് ശേഷമേ അഭിനയിക്കുകയുള്ളു. ഞാനത് ചെയ്തില്ല. അതിന്റെ ഒച്ചപ്പാടാണ് നടന്നത്. പിന്നെ അദ്ദേഹത്തിന്റെ കാലില്‍ സാഷ്ടാംഗം വീണു. ഇതോടെ നല്ല സൗഹൃദമായി. നടി കൂട്ടിച്ചേര്‍ത്തു.

Latest Stories

പിണറായി സർക്കാരിനെ എങ്ങനെയെങ്കിലും താഴെ ഇറക്കിയിരിക്കും; ബിജെപിയിൽ ചേരുമെന്ന വാർത്ത അസംബന്ധം,രാഷ്ട്രീയ എത്തിക്‌സ് ഉളള ആളാണ് ഞാൻ: കെ. സുധാകരൻ

സീറ്റ് നൽകില്ലെന്ന കാര്യം നേരത്തെ അറിയിക്കാമായിരുന്നു; കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്‌തിയുമായി എൽദോസ് കുന്നപ്പിള്ളി

പി.കെ. ശ്യാമള സ്ഥാനാര്‍ഥിയായത് ഗോവിന്ദന്‍ മാഷിന്‍റെ ഭാര്യയായത് കൊണ്ടല്ല; മത്സരിക്കാനുള്ള എല്ലാ അര്‍ഹതയും അവർക്കുണ്ട്: മുഖ്യമന്ത്രി

എകെജി സെന്ററില്‍ നിന്ന് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് പോലെയല്ല; ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനായി: വി.ഡി. സതീശന്‍

തൃശൂരിൽ അച്ഛന്റെ വോട്ടുകൾ കുറേ എനിക്ക് കിട്ടും, തിരുവനന്തപുരത്ത് മുരളീധരന്റെ കാലുവാരുന്നവരുണ്ട്: പത്മജ

പറഞ്ഞത് മൂന്നാമൂഴം സഫലമാകില്ലെന്ന്, പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷം; ജനം എല്‍ഡിഎഫിന് വോട്ട് ചെയ്യില്ല: ജി. സുധാകരൻ

എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അവസാനം വരെയും കർശന നിലപാട് നേതൃത്വം സ്വീകരിച്ചു; കെ. സുധാകരന്‍റെ നിലപാട് മാറ്റം സ്വാഗതാർഹമെന്ന് കേന്ദ്ര നേതാക്കള്‍

ഇത്തവണ രോഹിത് ഇമ്പാക്ട് പ്ലയെർ ആവില്ല, അദ്ദേഹം കളിക്കളത്തിൽ ഉള്ളത് ഒരു ധൈര്യമാണ്: മഹേള ജയവർധനെ

'സഞ്ജുവിനെ സിഎസ്കെ ക്യാപ്റ്റൻ ആക്കരുത്, എല്ലാ ഭാരവും അവന് കൊടുക്കുന്ന പോലെയാകും'; തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

സഞ്ജു സാംസൺ രോഹിത്തിനെയും കോഹ്‍ലിയെയും പോലെ, പകരക്കാരെ കണ്ടെത്താൻ സാധിക്കില്ല: റിയാൻ പരാഗ്