എനിക്ക് ഭ്രാന്ത് ആണ്, അതുകൊണ്ടാണ് സിനിമയിലേക്ക് വിളിക്കാത്തത് എന്ന് പറഞ്ഞവരുണ്ട്.. പലരും മെസേജ് അയച്ചിരുന്നു: അര്‍ച്ചന കവി

സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി അര്‍ച്ചന കവി മിനിസ്‌ക്രീനിലൂടെ വീണ്ടും അഭിനയ രംഗത്ത് സജീവമായിരിക്കുകയാണ്. സിനിമയില്‍ നിന്നും സീരിയലിലേക്ക് വന്ന താന്‍ നേരിടേണ്ടി വന്ന ചോദ്യങ്ങളെ കുറിച്ചും വിമര്‍ശനങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് അര്‍ച്ചന ഇപ്പോള്‍.

സിനിമയില്‍ അവസരങ്ങള്‍ ഒന്നും കിട്ടാത്തത് കൊണ്ടാണ് സീരിയിലേക്ക് പോയത് എന്ന് പലരും പറഞ്ഞിട്ടുണ്ട്. താന്‍ ഇടയ്ക്ക് തന്റെ മെന്റല്‍ ഹെല്‍ത്തിനെ കുറിച്ച് പറഞ്ഞിരുന്നു, അതുകൊണ്ട് തനിക്ക് ഭ്രാന്ത് ആണ് എന്ന് പറഞ്ഞവരും ഉണ്ട്. പക്ഷെ അത്തരം നെഗറ്റീവ് കമന്റുകള്‍ക്ക് ഒന്നും താന്‍ അധികം പ്രാധാന്യം കൊടുക്കാറില്ല.

എന്നാല്‍ താന്‍ അഭിനയത്തിലേക്ക് തിരിച്ചു വരുന്നു എന്ന് അറിഞ്ഞപ്പോള്‍ ആശംസ അറിയിച്ചും നിരവധി പേര്‍ എത്തിയിരുന്നു. അജു ആണ് തനിക്ക് ആദ്യം അഭിനന്ദനം അറിയിച്ചത്. ‘ട്രെയ്‌ലര്‍ കണ്ടിരുന്നു, നന്നായിട്ടുണ്ട്. കൊച്ചിയില്‍ ഉണ്ടാവുമല്ലോ കാണണം’ എന്ന് അജു മെസേജ് അയച്ചിരുന്നു.

താനത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. വെല്‍ക്കം ബാക്ക് എന്നും ധാരാളം പേര്‍ മെസേജ് അയച്ചിരുന്നു എന്നാണ് അര്‍ച്ചന ഒരു അഭിമുഖത്തില്‍ പറയുന്നത്. 2016ല്‍ എത്തിയ ‘ദൂരം’ ആയിരുന്നു അര്‍ച്ചന വേഷമിട്ട അവസാന ചിത്രം. ഇതിന് ശേഷം ഇടവേള എടുത്ത അര്‍ച്ചന ‘റാണി രാജ’ എന്ന സീരിയലിലൂടെയാണ് അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്