ഷൂട്ടിംഗിനിടയില്‍ ദേഹാസ്വാസ്ഥ്യം, അപര്‍ണ ബാലമുരളി ആശുപത്രിയിലോ? വാർത്തകളോട് പ്രതികരിച്ച് നടി

തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആരോപണങ്ങളോട് പ്രതികരിച്ച് നടി അപര്‍ണ ബാലമുരളി. കടുത്ത പനി ബാധിച്ച് നടി ആശുപത്രിയിലാണ് എന്ന വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. ഈ വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് അപര്‍ണ വ്യക്തമാക്കി.

ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് അപര്‍ണ ഗുരുതരമായ അവസ്ഥയിലാണെന്നും ഷൂട്ടിംഗിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട താരത്തെ ആശുപത്രിയിലാക്കുകയും ചെയ്തു എന്ന വാർത്ത വന്നത്. തുടര്‍ന്ന് താരത്തിന്റെ അവസ്ഥ ഗുരുതരമാവുകയുമായിരുന്നു എന്ന തരത്തിലായിരുന്നു, വാര്‍ത്തകള്‍.

തന്റെ ആരോഗ്യത്തെ കുറിച്ച് മോശമായ ചില കിംവദന്തികള്‍ കേള്‍ക്കുന്നുണ്ട്. താന്‍ പൂര്‍ണമായും ആരോഗ്യവതിയാണ്. ദയവായി ഇത്തരം അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക! ആരും പരിഭ്രാന്തരാകരുത് എന്നാണ് തന്റെ എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയാനുള്ളത്.

താന്‍ സുഖമായി ഇരിക്കുന്നു. അടുത്തിടെ താന്‍ നിരാമയ റിട്രീറ്റ്‌സില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ആണ് ഒപ്പം പങ്കുവെയ്ക്കുന്നത് എന്നാണ് അപര്‍ണ പറയുന്നത്. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഒരു പ്രണയ ചിത്രത്തിലാണ് അപര്‍ണ ഇപ്പോള്‍ അഭിനയിക്കുന്നത്.

Latest Stories

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ