ഇതുവരെ നല്ല ഒരു പടത്തില്‍ പോലും കണ്ടിട്ടില്ല, വല്ല കിളവിവേഷവും ആയിരിക്കും: കമന്റിട്ട ആളുടെ വായടപ്പിച്ച് അനുമോള്‍

പലപ്പോഴും നടി അനുമോള്‍ തനിക്കെതിരെയുളള മോശം പരാമര്‍ശങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും തക്ക മറുപടി നല്‍കി കൈയടി നേടിയിട്ടുണ്ട്. അത്തരത്തില്‍ അനുമോള്‍ നല്‍കിയൊരു മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

പുതിയ സിനിമയ്ക്ക് വേണ്ടി താന്‍ മുടി വെട്ടിയതിനെ കുറിച്ചായിരുന്നു അനുവിന്റെ വീഡിയോ. വീഡിയോയ്ക്ക് കമന്റുകളുമായി ഒരുപാട് പേരാണ് എത്തിയിരിക്കുന്നത്. കമന്റുകള്‍ക്ക് താരം മറുപടി പറയുകയും ചെയ്യുന്നുണ്ട്. അതേസമയം എപ്പഴത്തേയും പോലെ മോശം കമന്റുകളുമുണ്ട്. അതില്‍ ചിലതിന് അനുമോള്‍ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. മുടി വെട്ടേണ്ടിയിരുന്നില്ലെന്നാണ് ചിലര്‍ അനുമോളോട് പറയുന്നത്.

എന്നാല്‍ മറ്റൊരാള്‍ നല്‍കിയ കമന്റ് താരത്തെ അപമാനിക്കുന്നതായിരുന്നു. ഇതുവരെ ഒരു നല്ല പടത്തില്‍ പോലും കണ്ടിട്ടില്ല. നിങ്ങള്‍ ശരിക്കും ആരാ? എന്നായിരുന്നു ഇയാളുടെ കമന്റ്. ഇതിന് അനു നല്‍കിയ മറുപടി മറ്റൊരു ചോദ്യമായിരുന്നു. ഈ നല്ല പടം എന്താ എന്നായിരുന്നു അനുവിന്റെ ചോദ്യം. അതേസമയം തന്നെ മറ്റൊരാള്‍ അനുവിനെ കളിയാക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്തിനാ ഈ പാടു പെടുന്നത്. വല്ല കെളവി വേഷവും ആയിരിക്കുമെന്നായിരുന്നു ഇയാളുടെ കമന്റ്. ഇതിന് അനു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ കൈയടി നേടുന്നത്.

കിളവികള്‍ മോശം ആണോ, നിങ്ങളുടെ അമ്മയും സഹോദരിയും ഭാര്യയും ഒക്കെ ഒരിക്കല്‍ കിളവി ആകും. ഈ പറയുന്ന നിങ്ങളും എന്നായിരുന്നു അനുവിന്റെ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് കൈയടിച്ചു കൊണ്ടും പിന്തുണ അറിയിച്ചു കൊണ്ടും നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്. മുമ്പും മോശം കമന്റുകളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്ക് അനുമോള്‍ ചുട്ടമറുപടി നല്‍കിയിട്ടുണ്ട്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം