ഏഴ് വർഷമായി ഒറ്റയ്ക്കാണ് താമസിക്കുന്നത്, ആ കാര്യം തിരിച്ചറിഞ്ഞപ്പോള്‍ ഈ വേദന മറക്കാന്‍ ശീലിച്ചു.. : അനു ഇമ്മാനുവൽ

നിവിൻ പോളി നായകനായെത്തിയ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെ മലയാളികൾക്ക് പരിചിതയായ താരമാണ് ആണ് ഇമ്മാനുവൽ. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ അനു ചെയ്തിരുന്നു. കാർത്തി നായകനായ ‘ജപ്പാൻ’ എന്ന ചിത്രമാണ് അനുവിന്റെ ഏറ്റവും പുതിയ ചിത്രം

ഇപ്പോഴിതാ തന്റെ ജീവിതത്തെ പറ്റിയും സിനിമകളെകുറിച്ചും മനസുതുറക്കുകയാണ് ആണ് ഇമ്മാനുവൽ. ജനിച്ചതും വളർന്നതും വിദേശത്തായതുകൊണ്ട് ഇവിടുത്തെ സംസ്കാരവും ഭാഷയും നന്നായി അറിയില്ലെന്നാണ് അനു പറയുന്നത്. കൂടാതെ കഴിഞ്ഞ ഏഴ് വർഷമായി ഒറ്റയ്ക്കാണ് താൻ താമസിക്കുന്നതെന്നും അനു പറയുന്നു.

“കഴിഞ്ഞ ഏഴ് വര്‍ഷമായി ഞാന്‍ ഒറ്റയ്ക്കാണ് ജീവിയ്ക്കുന്നത്. ഹൈദരബാദിലെ ഒറ്റയ്ക്കുള്ള ജീവിതം ഇപ്പോള്‍ ഞാന്‍ ആസ്വദിക്കുന്നുണ്ട്. തുടക്കത്തില്‍ അച്ഛനെയും അമ്മയെയും സുഹൃത്തുക്കളെയും എല്ലാം വല്ലാതെ മിസ്സ് ചെയ്യുമായിരുന്നു. പക്ഷെ ഒരു ആക്ടറിന്റെ ജീവിതം അങ്ങനെയാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആ വേദന മറക്കാന്‍ ശീലിച്ചു.

ഞാൻ ജോലിചെയ്യുന്ന ഇടം ഒരുപാട് പെൺകുട്ടികൾ ആഗ്രഹിക്കുന്ന ഒരിടമാണ്. ഈ അവസരം എളുപ്പത്തിൽ ലഭിക്കില്ല. അതുകൊണ്ട് തന്നെ ഞാന് ഭാഗ്യവതിയാണ്. ഇപ്പോൾ അനുഭവിക്കുന്ന ചെറിയ വേദനകൾ അത്ര കാര്യമുള്ളതല്ല.” ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കരിയറിന്റെ ആദ്യ സമയത്തുണ്ടായ ഈ ബുദ്ധിമുട്ടുകളെ പറ്റി അനു മനസുതുറന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം