127 ഓളം സിനിമകള്‍ ചെയ്തു, സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടി.. പലരും പരിഹസിച്ചു.. എന്നിട്ടും എന്നില്‍ വിശ്വാസമര്‍പ്പിച്ച ജീത്തു ജോസഫിന് നന്ദി: അഞ്ജലി നായര്‍

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ “ദൃശ്യം 2” ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമില്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ പ്രധാന്യമുള്ള ഒരു മികച്ച വേഷം തന്ന സംവിധായകന് നന്ദി പറഞ്ഞു കൊണ്ടുള്ള നടി അഞ്ജലി നായരുടെ പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 127 ഓളം സിനിമകള്‍ വേഷമിട്ടിട്ടുണ്ടെങ്കിലും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നെങ്കിലും ചെറിയ വേഷങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയ തന്നില്‍ വിശ്വാസമര്‍പ്പിച്ച സംവിധായകനും ക്രൂവിനും നന്ദി പറയുകയാണ് അഞ്ജലി.

അഞ്ജലി നായരുടെ കുറിപ്പ്:

ഒരു അഭിനേതാവിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എല്ലാവരും ഓര്‍ത്തിരിക്കുന്ന സിനിമകളുടെ ഭാഗമാകണം എന്നുള്ളതാണ്. 127 ഓളം സിനിമകള്‍ ചെയ്തു നില്‍ക്കുന്ന ഈ മുഹൂര്‍ത്തത്തില്‍ അങ്ങനെയുള്ള കുറച്ചു സിനിമകളുടെ ചെറിയ ഭാഗം ചെയ്തുകൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം പിടിക്കാനും… കൂടാതെ ബെന്‍ എന്നാ സിനിമയിലൂടെ കേരള സ്റ്റേറ്റ് അവാര്‍ഡ് വാങ്ങാനുള്ള ഭാഗ്യം ദൈവം ഒരുക്കിത്തന്നു.

പക്ഷേ അതിനു ശേഷവും എനിക്ക് തന്ന… അല്ലെങ്കില്‍ എന്നെ തേടി വന്ന സിനിമകളില്‍ പലതിലും ഡയലോഗ് പോലും ഇല്ലാത്ത കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു. രണ്ടോ, മൂന്നോ, സീനുകള്‍ മാത്രമുള്ള വേഷങ്ങള്‍ ഉണ്ടായിരുന്നു. അമ്മയായും, അമ്മൂമ്മയായും, അമ്മായിയായും അഭിനയിക്കേണ്ട വേഷങ്ങള്‍ ഉണ്ടായിരുന്നു. ഇത് എല്ലാം കണ്ട എന്റെ സുഹൃത്തുക്കളും, പ്രേക്ഷകരും, എന്നെ ഒരുപാട് കുറ്റപ്പെടുത്തുകയും, പരിഹസിക്കുകയും, വിമര്‍ശിക്കുകയും, ചെയ്യാറുണ്ടായിരുന്നു… അഞ്ജലി എന്തിനാണ് ഇങ്ങനെയുള്ള സിനിമകള്‍ ചെയ്യുന്നത് എന്ന് ചോദിച്ചു..? എന്തിന് ഈ റോള്‍ ചെയ്തു..? കുറച്ചു കൂടി വെയിറ്റ് ചെയ്തിരുന്നെങ്കില്‍ നല്ല റോള്‍ കിട്ടുമായിരുന്നില്ലേ?? അങ്ങനെ അങ്ങനെ നിരവധി ചോദ്യങ്ങള്‍..

പക്ഷേ ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഓര്‍ത്തുകൊണ്ട് തന്നെയാണ് എനിക്ക് മുന്നില്‍ വന്ന ചെറുതും വലുതുമായ സിനിമകള്‍ ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്. ഈയൊരു നിമിഷം ഞാന്‍ വളരെയധികം സന്തോഷിക്കുന്നു.. വീണ്ടും ഞാന്‍ ഒരുപാട് പ്രതീക്ഷിക്കുന്നു.. കാരണം ഇന്ത്യന്‍ സിനിമയുടെ തന്നെ ഭാഗമായ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തില്‍ എനിക്ക് വളരെ നല്ല ഒരു വേഷം തന്നു എന്നില്‍ വിശ്വാസമര്‍പ്പിച്ച എന്റെ ഡയറക്ടര്‍ ജിത്തു ചേട്ടനും, സിനിമയുടെ ഭാഗമായ ഓരോരുത്തരെയും ഈ അവസരത്തില്‍ ഓര്‍ത്തുകൊണ്ട് ഞാന്‍ നന്ദി അറിയിക്കുന്നു.

വീണ്ടും ഒരു വലിയ അവസരം തന്നതിന് ദൈവത്തിനോടും, എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന എന്റെ സിനിമയിലെ ഓരോ സഹോദരി സഹോദരങ്ങള്‍ക്കും, പ്രേക്ഷകരായ നിങ്ങള്‍ എല്ലാവര്‍ക്കും, ദൃശ്യത്തിലെ എന്റെ കഥാപാത്രത്തിലൂടെ ഞാനെന്ന കലാകാരിയില്‍ കൂടുതല്‍ ശുഭപ്രതീക്ഷ വെക്കാനുള്ള ഒരു വെളിച്ചം ആവട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇനി അങ്ങോട്ട് എല്ലാവരുടെയും ഇഷ്ടം പോവാതെ തന്നെ നല്ല കഥാപാത്രങ്ങള്‍ ചെയ്തു കൊണ്ട് മുന്നോട്ടു പോകണം എന്ന് ആഗ്രഹിക്കുന്നു.

ഇതൊക്കെ എഴുതി പിടിപ്പിച്ചിട്ടു എനിക്ക് എല്ലാവരും മോശം കമന്റ്‌സ് തരുമോ, എന്നെ ട്രോളുമൊ, എന്നെ ഇനിയും പരിഹസിക്കുമൊ എന്നൊന്നും അറിയില്ല.. കമന്റ്‌സ് പ്രതീക്ഷിച്ചു കൊണ്ടോ, ലൈക്ക് കിട്ടുമൊ എന്ന് പ്രതീക്ഷിച്ചുകൊണ്ടോ ഒന്നും അല്ല ഈ പോസ്റ്റ്. എല്ലാവരും അറിയണമെന്നുണ്ട് ഞാന്‍ മനപ്പൂര്‍വം ആരെയും വെറുപ്പിക്കാന്‍ വേണ്ടിയല്ല സിനിമയിലെ ഓരോ കഥാപാത്രങ്ങള്‍ ചെയ്യുന്നത്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി