വിവാഹമോ? കാവ്യ മാരനുമായി പ്രണയത്തിലോ?.. പ്രതികരിച്ച് അനിരുദ്ധ്

തന്റെ പേരില്‍ പ്രചരിക്കുന്ന വിവാഹവാര്‍ത്തകളോട് പ്രതികരിച്ച് സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍. സണ്‍ ടിവി നെറ്റ്വര്‍ക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ സഹ ഉടമയുമായ കാവ്യ മാരനുമായി അനിരുദ്ധ് പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചത്.

ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് അനിരുദ്ധ് ഇപ്പോള്‍. ”വിവാഹമോ? ശാന്തരാകൂ സുഹൃത്തുക്കളെ. ദയവായി ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ” എന്നാണ് അനിരുദ്ധ് എക്‌സില്‍ കുറിച്ചിരിക്കുന്നത്. ഇതോടെ അനിരുദ്ധിന്റെ വിവാഹവാര്‍ത്തകള്‍ക്ക് ഫുള്‍ സ്റ്റോപ്പ് വീണിരിക്കുകയാണ്. അനിരുദ്ധും കാവ്യയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ നേരത്തെയും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇരുവരെയും ഒന്നിച്ച് പല സ്ഥലങ്ങളിലും കണ്ടതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണമായത്. സണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കലാനിധി മാരന്റേയും കാവേരിയുടേയും മകളാണ് 33-കാരിയായ കാവ്യ. സണ്‍ റൈസേഴ്സ് ഹൈദരാബാദിന്റെ ഐപിഎല്‍ മത്സരങ്ങളില്‍ ഗ്യാലറിയിലെ സജീവ സാന്നിധ്യമാണ് കാവ്യ മാരന്‍.

ടീം ജയിക്കുമ്പോള്‍ മതിമറന്ന് ആഘോഷിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശയായി കാണപ്പെടുകയും ചെയ്യുന്ന കാവ്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതേസമയം, ലോകേഷ് കനകരാജ്-രജനികാന്ത് ചിത്രം ‘കൂലി’ ആണ് അനിരുദ്ധിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രം.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും