എനിക്കെന്തേലും സംശയമുണ്ടെങ്കില്‍ മോളോട് ചോദിക്കാം എന്ന് മഞ്ജു ചേച്ചി, അതോടെ ഫ്‌ളാറ്റായി പോയി ഞാന്‍: അനശ്വര രാജന്‍

മഞ്ജു വാര്യര്‍ തന്റെ ടീച്ചര്‍, മെന്റര്‍ എന്നൊക്കെ പറയാവുന്ന വ്യക്തിയാണെന്ന് നടി അനശ്വര രാജന്‍. താന്‍ ടെന്‍ഷനായി ഇരിക്കുന്നത് കണ്ട് മഞ്ജു വാര്യര്‍ തന്നെ കൂളാക്കാനായി പറഞ്ഞ കാര്യങ്ങളെ കുറിച്ചാണ് അനശ്വര സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

”എന്റെ ആദ്യത്തെ ടീച്ചര്‍, മെന്റര്‍ എന്നൊക്കെ പറയാവുന്ന വ്യക്തിയമണ് മഞ്ജു വാര്യര്‍. എന്നെ ഒരുപാട് സ്വസ്ഥയാക്കി വെച്ചൊരാള്‍. അങ്ങനെ ഒരാളുടെ കൂടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സാധിച്ചത് അഭിമാനമായി തോന്നുന്നു” എന്ന് അനശ്വര പറയുന്നു.

”ആദ്യ സിനിമ ഉദാഹരണം സുജാതയില്‍ വന്ന സമയത്ത് ഞാന്‍ ടെന്‍ഷനായിരിക്കുന്നത് കണ്ടിട്ട് മഞ്ജുച്ചേച്ചി പറഞ്ഞു, എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കില്‍ എന്നോട് ചോദിച്ചോ ട്ടോ. എനിക്കെന്തേലും സംശയമുണ്ടങ്കില്‍ മോളോടും ചോദിക്കാം എന്ന്. അതോടെ ഫ്‌ളാറ്റായി പോയി ഞാന്‍” എന്നാണ് അനശ്വര പറയുന്നത്.

സൂപ്പര്‍ ശരണ്യ ആണ് അനശ്വരയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ജോണ്‍ എബ്രഹാം നിര്‍മ്മിക്കുന്ന മൈക്ക് ആണ് അനശ്വരയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രം. മൈകകിന്റെ ഫസ്റ്റ്‌ലുക്ക് ലോഞ്ചിംഗ് സമയത്ത് ഗ്ലാമര്‍ ലുക്കില്‍ ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്