ബിഗ് ബോസിന്റെ കട്ട ഫാന്‍ ആണ്, ആര്‍ക്കാണ് ഗോസിപ്പൊക്കെ കേട്ടിരിക്കാന്‍ ഇഷ്ടമല്ലാത്തത്: അനാര്‍ക്കലി മരക്കാര്‍

ബിഗ് ബോസ് സീസണ്‍ 3ക്ക് ആയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സീസണ്‍ 3 എത്തുന്നുവെന്ന് പ്രഖ്യാപിച്ചതു മുതല്‍ മത്സരാര്‍ത്ഥികള്‍ ആരൊക്കെയാവും എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. നടി അനാര്‍ക്കലി മരക്കാറുടെ പേരും മത്സരാര്‍ത്ഥികളുടെ ലിസ്റ്റില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അനാര്‍ക്കലി.

താന്‍ ബിഗ് ബോസ് സീസണ്‍ 3യില്‍ പങ്കെടുക്കുന്നു എന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ താത്പര്യമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. താബിഗ്ബോസിന്റെ കട്ട ഫാന്‍ ആണ്. ആര്‍ക്കാണ് ഗോസിപ്പൊക്കെ കേട്ടിരിക്കാന്‍ ഇഷ്ടമല്ലാത്തത്. എങ്കിലും അതിന്റെ ഭാഗമാകാന്‍ താത്പര്യമില്ല എന്ന് അനാര്‍ക്കലി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ബോബി ചെമ്മണ്ണൂര്‍, ഇഷാനി കൃഷ്ണ, ദിയ കൃഷ്ണ, റിമി ടോമി, അനു കെ. അനിയന്‍ എന്നിങ്ങനെ പലരും മത്സരാര്‍ത്ഥിയായി എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ ബിഗ് ബോസിലേക്ക് ഇല്ലെന്നും തെറ്റായ പ്രചാരണങ്ങളാണ് ഇവയൊക്കെ എന്നും താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.

സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8-ന്റെ വേദിയില്‍ ടൊവിനോ തോമസ് ആണ് ബിഗ് ബോസ് മൂന്നാം സീസണിന്റെ ലോഗോ പുറത്തിറക്കിയത്. നിലവില്‍ മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണ്. ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ ഒരുക്കിയ സെറ്റിലായിരുന്നു രണ്ടാം സീസണ്‍ ചിത്രീകരിച്ചിരുന്നത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഷോ പൂര്‍ത്തിയാക്കാനാവാതെ മത്സരാര്‍ത്ഥികളെ തിരിച്ചയക്കുകയായിരുന്നു.

Latest Stories

അയർലൻഡ് മണ്ണിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്; സംഭവം ഇങ്ങനെ

കോഹ്ലിയുടെയും രോഹിതിന്റെയും ഫോമിൽ ഒരു മാറ്റവുമില്ല, അവരെ നമുക്ക് 2027 ലോകകപ്പിൽ ആവശ്യമുണ്ട്: മുഹമ്മദ് കൈഫ്

വീര്യം കുറഞ്ഞ മദ്യം: ചട്ടഭേദ​ഗതി ബെക്കാർഡിയുടെ നിർദേശപ്രകാരമെന്ന് രേഖ; 2021ല്‍ കമ്പനി എം. വി. ഗോവിന്ദന് അയച്ച കത്ത് പുറത്ത്

എഫ്സിആർഎ ചട്ടഭേദഗതി; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതെന്ന് കെ സി വേണുഗോപാൽ, പിൻവലിക്കണമെന്ന് ആവശ്യം

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'അടിയന്തരാവസ്ഥ' പഠന വിഷയം; ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിൽ ആദ്യമായി ഉൾപ്പെടുത്തി എന്‍സിഇആര്‍ടി

ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

മുകളിലേക്ക് ഒരൊറ്റ കുതിപ്പാ... സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇ ഡി; കോടതിയിൽ അപേക്ഷ നൽകും