ഫഹദുമൊത്തുള്ള ആ സിനിമ ഉപേക്ഷിച്ചിട്ടില്ല; തുറന്നുപറഞ്ഞ് അല്‍ഫോണ്‍സ് പുത്രന്‍

അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പുതിയ സിനിമ ‘ഗോള്‍ഡ്’ റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജും നയന്‍താരയുമാണ് ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോള്‍ഡിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ ഇപ്പോഴിതാ മറ്റൊരു സിനിമയുടെ വിശേഷം കൂടി അല്‍ഫോണ്‍സ് പുത്രന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

അദ്ദേഹം നേരത്തെ പ്രഖ്യാപിച്ച ചിത്രമാണ് ‘പാട്ട്’. ഫഹദിനെ നായകനായി തീരുമാനിച്ചെങ്കിലും ചിത്രം തുടങ്ങിയിരുന്നില്ല. പാട്ടുകള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാകും സംഗീത സംവിധായകന്‍ എന്നും വാര്‍ത്തകളുണ്ടായിരുന്നു.

ഇപ്പോഴിതാ ‘പാട്ട്’ ഉപേക്ഷിച്ചിട്ടില്ല എന്ന വിവരമാണ് അല്‍ഫോണ്‍സ് പുത്രന്‍ പങ്കുവെച്ചിരിക്കുന്നത്. ‘പാട്ട്’ ഉപേക്ഷിച്ചിട്ടില്ല, അത് ഒരു പോസ് മോഡിലാണ് എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ ട്വിറ്ററില്‍ അറിയിച്ചിരിക്കുന്നത്.

യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രഹണം. അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. സംഗീതം പശ്ചാത്തലമാവുന്ന സിനിമയ്ക്കായുള്ള തയ്യാറെടുപ്പിനായി താന്‍ സംഗീതം പഠിച്ചുകൊണ്ടിരിക്കുന്ന വിവരം അല്‍ഫോന്‍സ് നേരത്തെ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി