വിജയകാന്തിന്റെ കൊലയാളിയെ കണ്ടെത്തണം, അടുത്ത ലക്ഷ്യം ഉദയനിധി അണ്ണനോ സ്റ്റാലിനോ ആണ്, മരണം ഉറപ്പ്; അല്‍ഫോണ്‍ പുത്രന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു

അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിനെ കൊന്നത് ആരാണെന്ന് കണ്ടെത്തണമെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. സംവിധായകന്റെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കൊലയാളികളുടെ അടുത്ത ലക്ഷ്യം തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനോ ഉദയനിധി സ്റ്റാലിനോ ആയിരിക്കുമെന്ന മുന്നറിയിപ്പും അല്‍ഫോണ്‍സ് വനല്‍കുന്നുണ്ട്.

ഉദയനിധിയെ അഭിസംബോധന ചെയ്തു കൊണ്ടാണ് സംവിധായകന്റെ കുറിപ്പ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച ഈ പോസ്റ്റ് അല്‍ഫോണ്‍സ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

May be an image of text

അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പ്:

ഇത് ഉദയനിധി അണ്ണന് വേണ്ടിയാണ്. ഞാന്‍ കേരളത്തില്‍ നിന്ന് വന്ന് റെഡ് ജയന്റ് ഓഫീസില്‍ ഇരുന്ന് നിങ്ങളോട് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പറഞ്ഞു. ഉരുക്കുവനിത ജയലളിതയെയും, കലൈഞ്ജറെയും കൊന്നത് ആരാണെന്ന് കണ്ടെത്തണമെന്നും ഞാന്‍ നിങ്ങളോട് ആവശ്യപ്പെട്ടു. ഇനി ആരാണ് ക്യാപ്റ്റന്‍ വിജയകാന്തിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തണം.

നിങ്ങള്‍ ഇത് അവഗണിക്കുകയാണെങ്കില്‍, അവര്‍ ഇന്ത്യന്‍ 2 സെറ്റില്‍ വച്ച് സ്റ്റാലിന്‍ സാറിനെയും കമല്‍ സാറിനെയും കൊല്ലാന്‍ ശ്രമിച്ചു. നിങ്ങള്‍ ഇപ്പോള്‍ കൊലയാളികളുടെ പുറകെ പോകുന്നില്ലെങ്കില്‍, കൊലയാളികളുടെ അടുത്ത ലക്ഷ്യം നിങ്ങളോ സ്റ്റാലിനോ ആണ്. നേരം ഹിറ്റായതിന് എനിക്ക് ഒരു സമ്മാനം നല്‍കിയത് നിങ്ങള്‍ ഓര്‍ക്കുന്നോ?

നിങ്ങള്‍ ഒരു ഐഫോണ്‍ സെന്ററിലേക്ക് വിളിച്ചു, 15 മിനിറ്റിനുള്ളില്‍ എനിക്ക് ഒരു ബ്ലാക്ക് കളര്‍ ഐഫോണ്‍ ലഭിച്ചു. ഉദയനിധി അണ്ണന്‍ അത് ഓര്‍ക്കുമെന്ന് കരുതുന്നു. കൊലയാളികളെയും അവരുടെ ലക്ഷ്യത്തെയും കണ്ടെത്തുന്നത് അതിലും ലളിതമാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി