ട്രാന്‍സിലും പറവയിലും വില്ലന്‍ വേഷത്തിലേക്ക് വിളിച്ചു, പക്ഷെ..: അല്‍ഫോണ്‍സ് പുത്രന്‍

അന്‍വര്‍ റഷീദ്, സൗബിന്‍ ഷാഹിര്‍ സിനിമകളില്‍ വില്ലന്‍ വേഷം ചെയ്യാന്‍ അവസരം ലഭിച്ചിരുന്നുവെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. അന്‍വര്‍ റഷീദിന്റെ ‘ട്രാന്‍സി’ല്‍ ഗൗതം മേനോന്റെ കഥാപാത്രത്തിനൊപ്പം വരുന്ന വില്ലനായായിരുന്നു ക്ഷണം. ‘പറവ’യില്‍ സൗബിന്‍ ചെയ്ത വില്ലന്‍ വേഷത്തിനായാണ് പരിഗണിച്ചത്.

”സൗബിന്‍ സാഹിര്‍ സിനിമ പറവയിലും, അന്‍വര്‍ റഷീദ് സിനിമ ട്രാന്‍സിലും അഭിനയിക്കാന്‍ ക്ഷണം ഉണ്ടായിരുന്നു. അന്ന് ആരോഗ്യം അനുവദിച്ചില്ല. അതുകൊണ്ട് പോകാനായില്ല. ട്രാന്‍സില്‍ ഗൗതം വാസുദേവ മേനോന്റെ കഥാപാത്രത്തിനൊപ്പം വരുന്ന വില്ലനായായിരുന്നു ക്ഷണം.”

”പറവയില്‍ സൗബിന്‍ ചെയ്ത വില്ലന്‍ വേഷത്തിനായാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ക്ഷണിച്ചത്. ഇപ്പോള്‍ ആരോഗ്യം മെച്ചപ്പെട്ടു. നല്ല വേഷങ്ങള്‍ക്ക് ക്ഷണം കിട്ടിയാല്‍, ഉറപ്പായും ചെയ്യും” എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നത്.

തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘പ്രേമ’ത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍ ചെറിയൊരു വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ‘ഗോള്‍ഡ്’ ആണ് അല്‍ഫോണ്‍സിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം തിയേറ്ററില്‍ വലിയ വിജയം നേടിയിരുന്നില്ല.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ