രാജമാണിക്യം തന്നെ; ഹോളിവുഡ് നടന്മാരേക്കാളും റേഞ്ചുള്ള നടന്‍; മമ്മൂട്ടിയെ വാഴ്ത്തി അല്‍ഫോണ്‍സ് പുത്രന്‍

ഹോളിവുഡ് താരങ്ങള്‍ക്കുമുകളില്‍ റെയ്ഞ്ചുള്ള നടനാണ് മമ്മൂട്ടിയെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഭീഷ്മ പര്‍വം എന്ന അമല്‍ നീരദ് ചിത്രത്തെക്കുറിച്ച് അല്‍ഫോണ്‍സ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിന്, ഒരു ആരാധകന്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഇതിന് മറുപടിയായാണ് ഹോളിവുഡ് താരങ്ങളായ അല്‍ പാച്ചിനോ, റോബര്‍ട്ട് ഡി നീറോ, ക്ലിന്റ് ഈസ്റ്റ് വുഡ് എന്നിവരുമായി അല്‍ഫോണ്‍സ് പുത്രന്‍ മമ്മൂട്ടിയെ താരതമ്യം ചെയ്തത്.

ഭീഷ്മ പര്‍വ്വം മഹത്തരമായ ഒരു കലാസൃഷ്ടിയാണ് . ചിത്രത്തിന്റെ കാസ്റ്റ് ആന്‍ഡ് ക്രൂവിന് ബഹുമാനവും സ്‌നേഹവും. അമല്‍ നീരദും ഛായാഗ്രാഹകന്‍ ആനന്ദ് സി. ചന്ദ്രനും സൃഷ്ടിച്ച ലുക്കും ഫീലും എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.’ ഭീഷ്മപര്‍വത്തെ അഭിനന്ദിച്ചുകൊണ്ടു അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചു. ആരാധകര്‍ ഉള്‍പ്പടെ നിരവധിപേര്‍ അല്‍ഫോന്‍സിന്റെ കമന്റില്‍ പ്രതികരണങ്ങളുമായി എത്തി.

രാജേഷ്ബാബു രാമലിംഗം എന്ന തമിഴ് ആരാധകന്റെ കമന്റ് മമ്മൂട്ടിയെക്കുറിച്ചായിരുന്നു. ‘സര്‍, ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി സര്‍. ഓരോ സിനിമയിലും കഥാപാത്രത്തിന് ജീവനും ആത്മാവും നല്‍കുന്ന അപൂര്‍വം നടന്മാരില്‍ ഒരാള്‍. സ്റ്റാര്‍ഡം ഇല്ലാത്ത അദ്ഭുത മനുഷ്യന്‍. മഹാനായ മമ്മൂട്ടി സാറിനോട് ഒരുപാട് ബഹുമാനവും സ്‌നേഹവും’. ഇതിനു മറുപടിയായി അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചാണ് ഇപ്പോള്‍ മമ്മൂട്ടി ആരാധകര്‍ ഏറ്റെടുക്കുന്നത്.

‘ക്ലിന്റ് ഈസ്റ്റ്വുഡിനേക്കാളും റോബര്‍ട്ട് ഡി. നിറോയേക്കാളും ആല്‍പച്ചീനോയേക്കാളും ഏറെ റേഞ്ച് മമ്മൂട്ടിക്കുണ്ടെന്നു ഞാന്‍ കരുതുന്നു. എന്റെ അഭിപ്രായത്തില്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും ഇന്ത്യയുടെയും മാത്രമല്ല ലോകത്തിന്റെ തന്നെ ഏറ്റവും വിലയേറിയ രത്‌നങ്ങളില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹം ശരിക്കും ഒരു രാജമാണിക്യം തന്നെയാണ്.’-അല്‍ഫോന്‍സ് മറുപടിയായി കുറിച്ചു.

Latest Stories

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്