രോമം വരെ അഭിനയിക്കുന്നു, അങ്ങേരെയാ അഭിനയം പഠിപ്പിക്കുന്നത്. ഇവനെയൊക്കെ ചാണകം വാരി എറിയണ്ടേ: അഖില്‍ മാരാര്‍

അടുത്തിടെയാണ് ഉണ്ണി മുകുന്ദനും യൂട്യൂബറും തമ്മിലുള്ള പ്രശ്‌നം വലിയ വിവാദമായിരുന്നു. ഉണ്ണി മുകുന്ദനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ വ്‌ലോഗര്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ്.

മോഹന്‍ലാലിനെ അഭിനയം പഠിപ്പിക്കുന്ന വ്‌ലോഗറെ അടിക്കണമെന്നാണ് കൗമുദിയുമായുള്ള അഭിമുഖത്തില്‍ അഖില്‍ മാരാര്‍ പ്രതികരിച്ചത്. ‘ലാലേട്ടന് കഥാപാത്രമായി മാറാന്‍ വലിയ പരിപാടിയൊന്നുമില്ല. ഒരൊറ്റ ആക്ഷന്‍ പറഞ്ഞാല്‍ അത് അദ്ദേഹത്തിന്റെ മുഖത്ത് കാണാം. എന്റെ സിനിമയുടെ നിര്‍മാതാവിന്റെ മകള്‍ക്ക് ലാലേട്ടനുമായി ഉണ്ടായ അനുഭവം പറയാം.

ഒരു ഫംഗ്ഷനിലോ മറ്റോ ഇരുന്നപ്പോള്‍ ലാലേട്ടാ എനിക്കത് കേട്ടപ്പോള്‍ രോമാഞ്ചം ഉണ്ടായെന്ന് സാറിന്റെ മകള്‍ പറഞ്ഞു. അപ്പോള്‍ ലാലേട്ടന്‍ എന്തിയേ മോളേ കാണിച്ചേ എന്നു പറഞ്ഞു. കൈകാണിച്ചപ്പോള്‍ രോമാഞ്ചം അതല്ല മോളേന്ന് പറഞ്ഞിട്ട് കൈയെന്തോ വീശിയിട്ട്, ഇതാണ് രോമാഞ്ചം എന്നു പറഞ്ഞു.

കംപ്ലീറ്റ് രോമം എഴുന്നേറ്റിരിക്കുകയാണ്. രോമം അഭിനയിക്കുകയാ പുള്ളിയുടെ. അങ്ങേരെയാ ഇവിടെ വന്നിരുന്ന് അഭിനയം പഠിപ്പിക്കുന്നത്. ഇവനെയൊക്കെ ചാണകം വാരി എറിയണ്ടേ നമ്മള്‍.എന്ത് കഷ്ടമാണെന്ന് നോക്കിക്കേ.’ – അഖില്‍ മാരാര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു