ഐശ്വര്യ ലക്ഷ്മിയെ ഭയങ്കര ഇഷ്ടം , എന്നെ കോഴിയെന്ന് വിളിക്കരുത്: ആറാട്ട് വര്‍ക്കി

നിത്യാ മേനോനെ പ്രണയിക്കുക ആണെന്ന് പറഞ്ഞതിലൂടെ വിവാദത്തില്‍ നിറഞ്ഞ സന്തോഷ് വര്‍ക്കി ഇപ്പോള്‍ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ്. ഐശ്വര്യ ലക്ഷ്മിയെ ഭയങ്കര ഇഷ്ടമാണ് അവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി സന്തോഷ് വര്‍ക്കി പറയുന്നു.

ഞാന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി എന്നെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ മാത്രമെ വിവാഹം കഴിക്കൂ, ഇല്ലെങ്കില്‍ കല്യാണം ഉണ്ടാകില്ലെന്നും വീഡിയോയില്‍ സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു. മായാനദി, വരത്തന്‍ എന്നീ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഐശ്വര്യയെ എനിക്ക് ആദ്യം അത്ര ഇഷ്ടപ്പെട്ടിരുന്നില്ല ഇപ്പോള്‍ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. ബേസിക്കലി അവര്‍ ഡോക്ടറാണ് ഞാനൊരു എന്‍ജിനീയറാണ്. അവര്‍ മോഹന്‍ലാലിന്റെ വലിയ ഫാന്‍ ആണ് ഞാനും വലിയ ഫാനാണ്.

ഒരു സിമ്പിള്‍ പെണ്‍കുട്ടി ആയിട്ടാണ് എനിക്ക് അവരെ തോന്നിയത് ഒരു ജാഡയും ഇല്ല എല്ലാം തുറന്നു സംസാരിക്കുന്ന ഒരാളാണ് എനിക്ക് അവരോട് ക്രഷ് തോന്നുന്നു. അത്രയേ ഉള്ളൂ. ഇതിന്റെ പേരില്‍ കേസ് ആക്കുകയോ ഞാന്‍ കോഴി ആണെന്ന് പറയുകയോ ചെയ്യരുത്.

എനിക്ക് ആ കുട്ടിയെ ഇഷ്ടപ്പെട്ടു പക്ഷേ കണ്ടുമുട്ടാന്‍ പറ്റുമോന്ന് അറിയില്ല വളരെ പ്ലെയിന്‍ ഹാര്‍ട്ടട് ആയ ഒരാളായി എനിക്ക് തോന്നി. ഇനി ഞാന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി എന്നെ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ മാത്രമെ വിവാഹം കഴിക്കൂ ഇല്ലെങ്കില്‍ എന്റെ കല്യാണം ഉണ്ടാകില്ല’ സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്