ഐശ്വര്യ റായ് ആയിരുന്നില്ല എന്റെ മനസ്സിലെ നന്ദിനി, ഈ നടിയെയാണ് ആദ്യം പരിഗണിച്ചത്; മണിരത്‌നം പറയുന്നു

മണിരത്‌നത്തിന്റെ സ്വപ്‌നച്ചിത്രമായ ‘പൊന്നിയിന്‍ സെല്‍വന്‍’ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ ചോള സാമ്രാജ്യത്തിലെ പഴുവൂര്‍ റാണിയായ നന്ദിനിയുടെ കഥാപാത്രത്തെയാണ് ഐശ്വര്യ റായ് അവതരിപ്പിക്കുന്നത്. നന്ദിനിയായി ഐശ്വര്യ റായ് ആയിരുന്നില്ല തന്റെ ആദ്യ ചോയിസ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മണിരത്‌നം.

നന്ദിനിയായി ആദ്യം തന്റെ മനസിലുണ്ടായിരുന്ന നടി രേഖ ആയിരുന്നു എന്നാണ് മണിരത്‌നം പറയുന്നത്. 1994ല്‍ ആണ് പൊന്നിയിന്‍ സെല്‍വന്‍ ആദ്യമായി ചെയ്യാനൊരുങ്ങിയത്. പഴുവൂര്‍ റാണിയായി തന്റെ മനസ്സിലുണ്ടായിരുന്നത് രേഖ ആയിരുന്നു. എന്നാല്‍ അന്ന് അത് നടക്കാതെ പോയി.

പതിനാറ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സിനിമ സാധ്യമായത്. ഒടുവില്‍ ഐശ്വര്യയിലേക്ക് എത്തുകയായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഐശ്വര്യ അല്ലാതെ മറ്റൊരു നായിക മനസിലേക്ക് വന്നില്ല എന്നാണ് മണിരത്നം പറയുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ നോവലിനെ അടിസ്ഥാനമാക്കിയാണ് മണിരത്‌നം സിനിമ ഒരുക്കുന്നത്.

സെപ്റ്റംബര്‍ 30ന് ആണ് ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യുന്നത്. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

വിക്രം, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, ജയംരവി, പ്രകാശ് രാജ്, പാര്‍ഥിപന്‍, ശരത്കുമാര്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ലാല്‍, വിക്രം പ്രഭു, കിഷോര്‍, ശോഭിതാ ദൂലിപാല, ജയചിത്ര, റഹ്‌മാന്‍, ജയറാം തുടങ്ങി ഒരു വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Latest Stories

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി