ഒരുപാട് സിനിമകളില്‍ നിന്ന് ഷാരൂഖ് ഖാന്‍ എന്നെ ഒഴിവാക്കി, എന്തിന് എന്നോട് ഇത് ചെയ്തുവെന്ന് അറിയില്ല: വെളിപ്പെടുത്തലുമായി ഐശ്വര്യ റായ്

ഒരു കാലത്ത് പ്രേക്ഷകരുടെ പ്രിയ താരജോഡികളായിരുന്നു ഷാരൂഖ് ഖാനും ഐശ്വര്യ റായും. ദേവദാസ്, ജോഷ്, മൊഹബത്തേന്‍ എന്നിവയുള്‍പ്പെടെ നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുമുണ്ട്. പക്ഷേ പില്‍ക്കാലത്ത് നിരവധി ചിത്രങ്ങളില്‍ നിന്ന് ഐശ്വര്യ റായ്യെ നായികാ സ്ഥാനത്ത് നിന്ന് ഒരു കാരണവുമില്ലാതെ ഷാരൂഖ് ഖാന്‍ മാറ്റിയതായി അഭ്യൂങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇത് ശരിയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ റായ്.

വീര്‍-സാറ, ചല്‍തെ ചാല്‍തെ തുടങ്ങിയ ചിറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെ അഞ്ച് സിനിമകളില്‍ നിന്ന് ഷാരൂഖ് ഖാന്‍ തന്നെ ഒഴിവാക്കിയെന്നാണ് ഐശ്വര്യ റായ് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ടെലിവിഷന്‍ ഷോയിലാണ് ഐശ്വര്യ ഇത് പറഞ്ഞത്.

‘ഞാന്‍ അതിന് എങ്ങനെ ഉത്തരം നല്‍കും? അതെ, ആ സമയത്ത്, ഞങ്ങള്‍ ഒരുമിച്ച് ചില സിനിമകള്‍ ചെയ്യുന്നതിനെ കുറിച്ച് സംസാരമുണ്ടായിരുന്നു. പിന്നെ, പെട്ടെന്ന് അവ സംഭവിക്കാതെ ആയി, യാതൊരു വിശദീകരണവും ഉണ്ടായില്ല. എന്തുകൊണ്ടാണെന്ന ഉത്തരം എനിക്ക് ഒരിക്കലും ലഭിച്ചിട്ടില്ല. ആ സമയത്ത്, ഒരു വിശദീകരണവും നല്‍കാതെ ഒഴിവാക്കിയപ്പോള്‍, തീര്‍ച്ചയായും ഞെട്ടിപ്പോയി, ആശയക്കുഴപ്പത്തിലായി, വേദനിച്ചു. അതിനെക്കുറിച്ച് ആശ്ചര്യപ്പെട്ടു. പക്ഷേ ആ വ്യക്തിയുടെ അടുത്ത് പോയി ഞാന്‍ എന്തുകൊണ്ടെന്ന് ചോദിക്കില്ല.’ ഐശ്വര്യ പറഞ്ഞു.

എന്നാല്‍ ഒരിക്കല്‍ തന്റെ തീരുമാനങ്ങളില്‍ ഷാരൂഖ് ഖേദം പ്രകടിപ്പിച്ചിരുന്നു. ആഷ് (ഐശ്വര്യ) ഒരു നല്ല സുഹൃത്തായതിനാല്‍ തന്നെ അത് വളരെ സങ്കടകരമാണ്. വ്യക്തിപരമായി, ഞാന്‍ തെറ്റ് ചെയ്തു എന്നാണ് ഞാന്‍ കരുതുന്നത്. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ അത് ശരിയായിരുന്നു. ഞാന്‍ ആഷിനോട് ക്ഷമ ചോദിച്ചിരുന്നുവെന്നാണ് ഷാരൂഖ് പറഞ്ഞത്.

Latest Stories

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്