സച്ചി സാര്‍ ബാക്കി വെച്ചിട്ട് പോയ കര്‍മ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തും: ആയിഷ സുല്‍ത്താന

അന്തരിച്ച സംവിധായകന്‍ സച്ചിയുടെ ഭാര്യ സിജി ആലപിച്ച ഗാനം പങ്കുവച്ച് യുവ സംവിധായിക ആയിഷ സുല്‍ത്താന. സച്ചിയുടെയും സിജിയുടെയും വിവാഹ വാര്‍ഷിക ദിനത്തിലാണ് ആയിഷ ഗാനം പങ്കുവച്ച് എത്തിയത്. സച്ചി സാര്‍ ബാക്കി വെച്ചിട്ട് പോയ കര്‍മ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തും എന്നും ആയിഷ പറയുന്നു.

“”ഇതെന്റെ സിജി ചേച്ചി പാടിയതാണ്. ഭൂമിയില്‍ നിന്നും ആരും ഒരിക്കലും നമ്മേ വിട്ട് പോവില്ല… അവരുടെ ഓര്‍മ്മകള്‍ അവര്‍ ചെയ്ത കര്‍മ്മങ്ങള്‍ ഇന്നും നമ്മള്‍ ഓര്‍ക്കുന്നുണ്ടെങ്കില്‍ ഒന്നുറപ്പിച്ചോ അവര്‍ പറയാന്‍ ബാക്കി വെച്ച കാര്യങ്ങള്‍ ഇനിയും ഒരുപാട് ഉണ്ട്.””

“”ആ തിരിച്ചറിവ് ഒരാളില്‍ ഉണ്ടാവുമ്പോള്‍ ആണ് ആ ബാക്കി വെച്ച കര്‍മ്മങ്ങള്‍ ഏറ്റെടുത്ത് ചെയ്യാനുള്ള ശക്തി നമ്മില്‍ ഉണ്ടാക്കി എടുക്കുന്നത്, സച്ചി സാര്‍ ബാക്കി വെച്ചിട്ട് പോയ കര്‍മ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തും… ഉറപ്പ്”” എന്നാണ് വീഡിയോയ്‌ക്കൊപ്പം ആയിഷ കുറിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 18ന് ആയിരുന്നു സച്ചിയുടെ വിയോഗം. അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ആഘോഷങ്ങള്‍ തീരും മുമ്പാണ് സച്ചി വിട പറഞ്ഞത്. സച്ചി തിരക്കഥ ഒരുക്കിയ ചിത്രങ്ങളും ആദ്യമായി സംവിധാനം ചിത്രം അനാര്‍ക്കലിയും സൂപ്പര്‍ ഹിറ്റായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി പുതിയ സിനിമ ഒരുക്കാന്‍ ഇരിക്കവെയാണ് ഹൃദയാഘതത്തെ തുടര്‍ന്ന് മരണം സംഭവിച്ചത്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്