' ആളുകളെ മിസ് ലീഡ് ചെയ്യുന്ന മെസേജ് കൊടുക്കാൻ സിനിമ ഉപയോഗിക്കരുത്'; വിമര്‍ശനവുമായി ആദം ഹാരി

അനശ്വര രാജൻ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രം മൈക്കിനെതിരെ വിമർശനവുമായി ട്രാൻസ് പേഴ്‌സൺ ആദം ഹാരി. ചിത്രം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും പൈസയും പ്രിവിലേജും ഉണ്ടെന്ന് കരുതി ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തെയും ഐഡന്റിറ്റിയേയും ബാധിക്കുന്ന തരത്തിൽ സിനിമ ചെയ്യരുതെന്നും ആദം പറഞ്ഞു. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് കണ്ടതിന് ശേഷം ഫേസ്ബുക്ക് ലൈവിലൂടെയാണ് ആദം ഹാരി പ്രതികരിച്ചത്.

ചിത്രം നീന പ്ലസ് അർജുൻ റെഡ്ഡിയുടെ കംപ്ലീറ്റ് പാക്കേജാണെന്നും ടോക്‌സിസിറ്റിയും നീനയും അർജുൻ റെഡ്ഡിയുമൊക്കെ കംപെയ്ൻ ചെയ്‌തെടുത്താൽ എങ്ങനെയിരിക്കും, അതാണ് ഈ സിനിമ കണ്ടപ്പോൾ തോന്നിയതെന്നും ആദം ഹാരി പറഞ്ഞു. പൈസ ഉള്ളവർക്ക് സിനിമ എടുക്കുകയോ പ്രൊമോഷൻ ചെയ്യുകയോ ചെയ്യാം. പക്ഷേ ഒരു കൂട്ടം മനുഷ്യർ കഷ്ടപ്പെട്ട് നേടിയെടുത്ത ഐഡന്റിറ്റി ചോദ്യം ചെയ്യുന്ന, അല്ലെങ്കിൽ ആളുകളെ മിസ് ലീഡ് ചെയ്യുന്ന മെസേജ് കൊടുക്കാൻ സിനിമ ഉപയോഗിക്കരുത്.

നമ്മളെ പോലെയുള്ള ആളുകളുടെ ജീവിതം ഒരുപാട് പ്രശ്‌നങ്ങളുള്ളതാണ്. അതിനിടക്ക് ഇതുപോലെ മിസ് ലീഡിങ്ങായിട്ടുള്ള കാര്യങ്ങൾ ആളുകളിലേക്ക് എത്തിക്കുന്നത് പ്രോബ്ലമാറ്റിക്കാണെന്നും ആദം ഹാരി പറഞ്ഞു. ടോക്‌സിക് മസ്‌കുലിനിറ്റി കാണിക്കുന്നത്, കള്ള് കുടിക്കുന്നത്, ആൺകുട്ടികളുടെ കൂടെ കറങ്ങി നടക്കുന്നത് പുറത്തിറങ്ങാൻ പറ്റുന്നത് ഇതൊക്കെ കാണിക്കാനാണ് ശ്രമിച്ചതെങ്കിൽ ശ്രമിച്ചോളൂ. പക്ഷേ ഒരു കൂട്ടം ആളുകൾ ഇത്രയും നാൾ ഫൈറ്റ് ചെയ്ത് നേടിയെടുത്ത വിസിബിളിറ്റി ഉണ്ടല്ലോ അതിനെ ചോദ്യം ചെയ്യുന്ന രീതിയിലാവുമ്പോഴാണ് പ്രശ്‌നം ഉണ്ടാകുന്നത്.

സിനിമയ്ക്കിടയിലെ ഇന്റർവെല്ലിന് ഇറങ്ങിയപ്പോൾ മുതൽ കുറച്ച് ആളുകൾ വന്ന് പോസിറ്റീവ് റിവ്യൂ ഇടണം എന്ന് പറഞ്ഞ് ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. പൈസ കൊടുത്ത് ആളുകളെ കൊണ്ട് പോസിറ്റീവ് റിവ്യൂ ചെയ്യിക്കാൻ ജോൺ എബ്രഹാമിന് പൈസയും പ്രിവിലേജും ഉണ്ടായിരിക്കും. പക്ഷേ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്.

സിനിമയുടെ ഫസ്റ്റ് പാർട്ടിൽ ചൈൽഡ് അബ്യൂസിന്റെ കാര്യം കാണിക്കുന്നുണ്ട്. ട്രാൻസ് പേഴ്‌സൻസിനോട് സ്ഥിരമായി സൈക്കോളജിസ്റ്റുകളും റിസർച്ച് സ്‌കോളേഴ്‌സും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ചൈൽഡ് അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ടോ, സെക്ഷ്വൽ ഹരാസ്‌മെന്റ് നേരിടേണ്ടി വന്നിട്ടുണ്ടോ, അതുകൊണ്ടാണോ ട്രാൻസ് പേഴ്‌സണാവുന്നത് എന്നൊക്കെ. ചൈൽഡ് അബ്യൂസ് വളരെ സീരിയസ് ആയിട്ടുള്ള കാര്യമാണ്.

ചൈൽഡ് അബ്യൂസ് നേരിട്ടവരാണ് ഇങ്ങനെ പ്രശ്‌നങ്ങളുണ്ടാകുന്നവരെന്നും സെക്ഷ്വൽ ഓറിയന്റേഷൻ ഉണ്ടാകുന്നവരെന്നുമുള്ള തെറ്റിദ്ധാരണകൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന രീതി കൂടി ഈ സിനിമയിൽ കണ്ടു. അത് വളരെ പെയ്ൻഫുള്ളായി തോന്നി. ഇതൊരു സ്ത്രീയുടെ കഥയാണ്, ട്രാൻസ് പേഴ്‌സന്റെ കഥയല്ല എന്നാണ് ന്യായീകരണമായി പറയുന്നതെങ്കിൽ ഇത് തന്നെയല്ലേ ചാന്ത്‌പൊട്ടും ചെയ്തിട്ടുള്ളത്. ഇപ്പോഴും ആ സിനിമ എത്ര ട്രാൻസ് പേഴ്‌സണിന് ബുദ്ധിമുട്ടാക്കുന്നുണ്ടെന്നും’ ആദം ഹാരി പറഞ്ഞു.

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു