ആ നായികമാര്‍ എനിക്കൊപ്പം അഭിനയിക്കാന്‍ തയാറായില്ല, വലിയ ഹീറോകള്‍ക്ക് ഒപ്പം മാത്രമേ അഭിനയിക്കുള്ളു എന്ന് ഓപ്പണായി പറഞ്ഞു: പ്രദീപ് രംഗനാഥന്‍

താന്‍ നായകനായ ചിത്രത്തില്‍ നായികയാകാന്‍ നടിമാര്‍ ഒന്നും തയാറായില്ലെന്ന് നടനും സംവിധായകനുമായ പ്രദീപ് രംഗനാഥന്‍. ‘ഡ്രാഗണ്‍’ എന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ നായികമാരെ തേടിയപ്പോഴുള്ള അനുഭവമാണ് പ്രദീപ് പങ്കുവച്ചത്. ‘കോമാളി’ സിനിമയുടെ സംവിധായകന്‍ ആണെന്ന് പറയുമ്പോള്‍ ഓകെ പറയും. എന്നാല്‍ താനാണ് ഹീറോ എന്ന് പറഞ്ഞാല്‍ ഡേറ്റ് ഇല്ലെന്ന് പറയും എന്നാണ് പ്രദീപ് പറയുന്നത്.

”ചിലര്‍ ഞങ്ങള്‍ക്ക് വലിയ ഹീറോകളോട് ഒപ്പമാണ് അഭിനയിക്കാന്‍ താല്‍പര്യമെന്ന് ഓപ്പണായി പറഞ്ഞു, അവര്‍ക്ക് നന്ദി. ചിലര്‍ ഇതില്‍ ഒരുപാട് അഭിനയിക്കാന്‍ ഉണ്ട്, ഞാന്‍ പെര്‍ഫോമന്‍സ് കുറച്ച് കുറവുള്ള സിനിമയാണ് നോക്കുന്നത് എന്നുവരെ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഇരുന്ന എനിക്ക് ഈ സിനിമയില്‍ അനുപമയും കയാദുവും നായികയായി വന്നു. രണ്ട് പേര്‍ക്കും നന്ദി” എന്ന് പ്രദീപ് പറഞ്ഞു.

ഡ്രാഗണിന്റെ പ്രീ റിലീസ് ഇവന്റിലാണ് പ്രദീപ് സംസാരിച്ചത്. അതേസമയം, അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രാഗണ്‍. ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു ഫണ്‍ കോമഡി ചിത്രമെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ഗൗതം വാസുദേവ് മേനോന്‍, ജോര്‍ജ് മരിയന്‍, കെ എസ് രവികുമാര്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എന്റര്‍ടൈയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന സിനിമയാണിത്. കല്‍പ്പാത്തി എസ് അഘോരം, കല്‍പ്പാത്തി എസ് ഗണേഷ്, കല്‍പ്പാത്തി എസ് സുരേഷ് എന്നിവരാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. നികേത് ബൊമ്മി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമക്കായി സംഗീതമൊരുക്കുന്നത് ലിയോണ്‍ ജെയിംസ് ആണ്.

Latest Stories

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു