'അതിന്റെ രഹസ്യം എന്താണെന്ന് എനിക്ക് മമ്മൂട്ടി സാറിനോട് തന്നെ ചോദിക്കണം എന്നുണ്ട്'; തുറന്നു പറഞ്ഞ് തമന്ന

തെന്നിന്ത്യന്‍ സുന്ദരി തമന്ന ഭാട്ടിയയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയോട് തനിക്ക് ഒരു രഹസ്യം ചോദിക്കാനുണ്ട് എന്നാണ് തമന്ന പറയുന്നത്. കൗമുദി ഫ്‌ളാഷ് മൂവിസിനോടാണ് തമന്ന പ്രതികരിച്ചത്. മലയാളത്തിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട താരം മമ്മൂട്ടി തന്നെയാണെന്ന് തമന്ന പറയുന്നു.

”എത്രയോ കാലമായി മമ്മൂട്ടി സര്‍ ഈ ഇന്‍ഡസ്ട്രി ഭരിക്കുന്നു. അതിന്റെ രഹസ്യം എന്താണെന്ന് എനിക്ക് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നുണ്ട്. സ്വയം നവീകരിച്ച് കൊണ്ടിരിക്കുന്ന, പുതിയ തലമുറയെ പോലും സ്വാധീനിക്കുന്ന അദ്ദേഹം ശരിക്കും ഒരു അത്ഭുതമാണ്” എന്നാണ് തമന്ന പറയുന്നത്.

സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിരിക്കുകയാണ് മമ്മൂട്ടി. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ മുതല്‍ ഇനി അഭിനയിക്കാന്‍ ഒരുങ്ങുന്ന ‘പുഴു’ വരെയാണ് താരത്തിന്റെ സിനിമകള്‍ നീളുന്നത്. ഭീഷ്മപര്‍വം, പത്താംവളവ് എന്നിവയാണ് മമ്മൂട്ടിയുടെയതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

അതേസമയം, തെലുങ്കിലും ഹിന്ദിയിലുമായി മൂന്നിലേറെ ചിത്രങ്ങളാണ് തമന്നയുടെതായി ഒരുങ്ങുന്നത്. എഫ്3 ഫണ്‍ ആന്‍ഡ് ഫ്രസ്‌ട്രേഷന്‍, ഗുര്‍തുണ്ട സീതാകാലം, ബോലേ ചൂഡിയാന്‍, ദാറ്റ് ഈസ് മഹാലക്ഷ്മി എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

Latest Stories

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി

ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട യുവാവ് അറസ്റ്റില്‍; അതിക്രമം അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ; മാസ് മാത്രമല്ല ഈ ടർബോ ജോസ്; മിഥുൻ മാനുവൽ തോമസ് പറയുന്നു