'28 വര്‍ഷത്തെ പ്രണയം' സഫലമാകുന്നു..! ഗുരു സോമസുന്ദരത്തെ വിവാഹം ചെയ്യാന്‍ പോവുകയാണോ? ഷെല്ലിയുടെ മറുപടി

മിന്നല്‍ മുരളി റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ് ഗുരു സോമസുന്ദരത്തിന്റെ വില്ലന്‍ വേഷവും, താരം അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രത്തിന്റെ പ്രണയവും. ഇതിന് പിന്നാലെ ഗുരു സോമസുന്ദരവും ഉഷയെ അവതരിപ്പിച്ച ഷെല്ലിയും വിവാഹിതരാകുന്നുവെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.

ഷിബുവിന്റെയും ഉഷയുടെയും പ്രണയം പ്രേക്ഷകരുടെ മനസു നിറച്ചിരുന്നു. ‘അങ്ങനെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ’ എന്ന ക്യാപ്ഷനോടെ അജു വര്‍ഗീസ് പങ്കുവെച്ച പോസ്റ്റും ചര്‍ച്ചയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിന് ‘നന്ദി അജു’ എന്ന കമന്റും ഷെല്ലി പറഞ്ഞതോടെ പ്രേക്ഷകര്‍ സംശയത്തിലായി.

ഓണ്‍സ്‌ക്രീന്‍ ജോഡി ഓഫ് സ്‌ക്രീനിലും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയും ചെയ്തു. അജുവിന്റെ പോസ്റ്റ് എത്തിയതോടെ ഗുരുവിനും ഷെല്ലിക്കും വിവാഹ മംഗളാശംസകള്‍ നേര്‍ന്ന് ആയിരുന്നു പ്രേക്ഷകരുടെ കമന്റുകള്‍.

ഇപ്പോള്‍ അജുവിന്റെ പോസ്റ്റിന്റെ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഷെല്ലി ഇപ്പോള്‍. ‘മിന്നല്‍ മുരളി പ്രീമിയര്‍ കണ്ടിറങ്ങിയപ്പോള്‍ സോമസുന്ദരം സാറിനൊപ്പം നിന്ന് പകര്‍ത്തിയതാണ് ആ ചിത്രം. അജു പോസ്റ്റിട്ട ശേഷം നിരവധി മാധ്യമപ്രവര്‍ത്തകര്‍ സത്യാവസ്ഥ ചോദിച്ച് വിളിച്ചിരുന്നു.

താനും തുടരെ തുടരെ കോളുകള്‍ കണ്ട് അത്ഭുതപ്പെട്ടു. എല്ലാം അജുവിന്റെ ക്യാപ്ഷന്‍ ഉണ്ടാക്കിയ പൊല്ലാപ്പാണ്. സോമസുന്ദരം സര്‍ എന്റെ സുഹൃത്ത് മാത്രമാണ് എന്നാണ് ഷെല്ലി പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ