ജയിലില്‍ അത് മാത്രമായിരുന്നു എനിക്ക് കിട്ടിയ പരിഗണന, എന്റെ ജാതകത്തിലും ഇക്കാര്യം പറയുന്നുണ്ട്: ശാലു മേനോന്‍

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ പോകേണ്ടി വന്നതിനെ കുറിച്ച് പറഞ്ഞ് നടി ശാലു മേനോന്‍. സിനിമയില്‍ മാത്രമായിരുന്നു ജയില്‍ കണ്ടത്. അവിടെ ചെന്നപ്പോള്‍ തനിക്ക് പ്രത്യേക പരിഗണനയൊന്നും തന്നിട്ടില്ല. തന്റെ ജാതകത്തില്‍ ജയലില്‍ പോകണം എന്നുണ്ടായിരുന്നു. പ മാനസികാവസ്ഥയുള്ളവരെ അടുത്തറിയാന്‍ പറ്റി എന്നാണ് ശാലു പറയുന്നത്.

ആ കാലഘട്ടം കഴിഞ്ഞിട്ട് എട്ടൊമ്പത് വര്‍ഷമായി. അവിടെ ചെന്നപ്പോള്‍ ഒരാഴ്ച ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അഴിക്കകത്താണല്ലോ. പ്രത്യേക പരിഗണനയൊന്നുമില്ല. പായ് നിലത്ത് വിരിച്ചു കിടക്കണം. ഒത്തിരി ആള്‍ക്കാരുടെ ഇടയിലായിരുന്നില്ല, രണ്ട് പേര്‍ മാത്രമായിരുന്നു മുറിയിലുണ്ടായിരുന്നത്. അത് മാത്രമയിരുന്നു തനിക്ക് കിട്ടിയ പരിഗണന.

മറ്റേത് ഒരു സെല്ലില്‍ പന്ത്രണ്ട് പേരൊക്കെയുണ്ട്. ഫാന്‍ ഉപയോഗിക്കാന്‍ പറ്റില്ല, കൊതുകിന്റെ ശല്യമുണ്ട്. അമ്മ കാണാന്‍ വരുമ്പോള്‍ തന്റെ മുഖമൊക്കെ മനസിലാക്കാന്‍ പറ്റാത്ത വിധമായിരുന്നു. കൊതുകൊക്കെ കടിച്ച്. ക്രീമൊന്നും ഉപയോഗിക്കാന്‍ പറ്റില്ല. ഒരാഴ്ച ബുദ്ധിമുട്ടായിരുന്നു.

എല്ലാവരേയും വിശ്വസിക്കുന്ന ആളായിരുന്നു താന്‍. അധികം ആരേയും വിശ്വസിക്കരുതെന്ന പാഠം പഠിച്ചു. പല മാനസികാവസ്ഥയുള്ളവരെ അടുത്തറിയാന്‍ പറ്റി. ആ സമയം താന്‍ കുറച്ച് ബോള്‍ഡായി. ഓരോരുത്തര്‍ക്കും ഓരോ മോശം സമയം വരുമല്ലോ. തന്റെ ജാതകത്തില്‍ ജയില്‍വാസമുണ്ടായിരുന്നു.

ജോത്സ്യത്തില്‍ വിശ്വസിക്കുന്നുണ്ട്. താന്‍ തെറ്റ് ചെയ്തിട്ടില്ല. ആരോപണങ്ങളാണ് വന്നത്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഭയപ്പെടണ്ടല്ലോ. ഡാന്‍സ് സ്‌കൂളും കാര്യങ്ങളുമായിരുന്നു ടെന്‍ഷന്‍. ഏഴെട്ട് ഡാന്‍സ് സ്‌കൂളുണ്ട്. സ്‌കൂള്‍ അടിച്ചു പൊട്ടിച്ചെന്നും മറ്റും റൂമറുകളുണ്ടായിരുന്നു. പക്ഷെ അതൊന്നും നടന്നിട്ടില്ല എന്നാണ് ശാലു ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ