ആ ഡയലോഗ് പറയണമെങ്കില്‍ നൂറ് രൂപ തരണമെന്ന് ഞാന്‍ മധു സാറിനോട് പറഞ്ഞു, മറുപടി ഇങ്ങനെയായിരുന്നു..: സീമ പറയുന്നു

നിരവധി സിനിമകളില്‍ ഒന്നിച്ചെത്തിയ താരങ്ങളാണ് മധുവും സീമയും. ആദ്യമായി മധുവിനെ കണ്ടതിനെ കുറിച്ചും പരിചയപ്പെട്ടതിനെ കുറിച്ചും തുറന്നു പറയുകയാണ് സീമ ഇപ്പോള്‍. മധു സംവിധാനം ചെയ്ത ‘ധീര സമീരേ യമുനാ തീരേ’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ആദ്യമായി കാണുന്നത് എന്നാണ് സീമ പറയുന്നത്.

”ധീര സമീരേ യമുനാ തീരേ സിനിമയുടെ സെറ്റില്‍ വച്ചാണ് മധു സാറിനെ ഞാന്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ചിത്രത്തിന്റെ സംവിധാനവും മധു സാറായിരുന്നു. തങ്കപ്പന്‍ മാഷുടെ ശിഷ്യയായി ഒരു ഗ്രൂപ്പ് ഡാന്‍സിലെ അംഗമായിട്ടാണ് ആ സിനിമയിലേക്ക് ഞാന്‍ എത്തുന്നത്.”

”എല്ലാവരും ബഹുമാനം കലര്‍ന്ന ഭയത്തോടെയാണ് മധു സാറിനെ കണ്ടിരുന്നത്. നൃത്ത സംഘത്തില്‍പ്പെട്ട ഞാന്‍ മലയാളിയാണ് എന്നറിഞ്ഞപ്പോള്‍ എന്നോട് ഒരു ഡയലോഗ് പറയാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഡയലോഗ് പറയണമെങ്കില്‍ നൂറ് രൂപ തരണമെന്ന് ഞാന്‍ മധു സാറിനോട് പറഞ്ഞു.”

”അത് ഞങ്ങളുടെ നിയമമായിരുന്നു. സിനിമാ ഡാന്‍സ് അസോസിയേഷനില്‍പ്പെട്ട ഒരാളും നൃത്തം ചെയ്യുകയല്ലാതെ ഡയലോഗ് പറയേണ്ട കാര്യമില്ല. അങ്ങനെ ചെയ്യേണ്ടി വന്നാല്‍ അഡീഷണല്‍ ചാര്‍ജ് ഈടാക്കാം. എന്റെ മറുപടി കേട്ടപ്പോള്‍ മധു സാര്‍ പറഞ്ഞു, പൈസയൊന്നും തരാനാവില്ല. നീ ഡയലോഗ് പറയുകയും വേണ്ട എന്ന്.”

”പക്ഷേ, എന്നോട് യാതൊരുവിധ പരിഭവവും പിന്നീട് മധു സാര്‍ കാണിച്ചില്ല. ആ സിനിമ കഴിഞ്ഞ ശേഷം മധു സാറിനെ ഞാന്‍ കാണുന്നത് ‘ഇതാ ഇവിടെ വരെ’യുടെ സെറ്റില്‍ വച്ചാണ്. ശശിയേട്ടന്റെ സംവിധാനത്തില്‍ ആദ്യമായി ഞാന്‍ അഭിനയിച്ച ചിത്രമായിരുന്നു അത്” എന്നാണ് സീമ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ