മലയാളികള്‍ ഇപ്പോഴും ജാതിപ്പേര് ചേര്‍ത്ത് തന്നെയാണ് വിളിക്കുന്നത്, മാറ്റം വരുത്താന്‍ ഒരാള്‍ മാത്രം ശ്രമിച്ചാല്‍ പോര: സംയുക്ത

തന്റെ നിലപാടുകള്‍ പരസ്യമായി തന്നെ തുറന്നു പറഞ്ഞ താരമാണ് സംയുക്ത. തന്റെ പേരിനൊപ്പമുള്ള ‘മേനോന്‍’ എന്ന ജാതിവാല്‍ തനിക്ക് വേണ്ടെന്ന് താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം തന്റെ പേര് സംയുക്ത എന്ന് മാത്രമാക്കി താരം മാറ്റിയിരുന്നു.

തെലുങ്കിലും തമിഴിലും സംയുക്ത എന്ന് മാത്രമാണുള്ളതെന്നും എന്നാല്‍ മലയാളികള്‍ ഇപ്പോഴും തന്നെ ജാതിപ്പേര് ചേര്‍ത്താണ് വിളിക്കുന്നത് എന്നാണ് സംയുക്ത ഇപ്പോള്‍ പറയുന്നത്. മാറ്റം വരുത്താന്‍ താന്‍ ഒരാള്‍ മാത്രം ശ്രമിച്ചാല്‍ മാത്രം സാധ്യമാകുന്നില്ല.

തെലുങ്കിലും തമിഴിലും സിനിമ ചെയ്യുമ്പോള്‍ അണിയറ പ്രവര്‍ത്തകരോട് സംയുക്ത എന്നു മാത്രം പേര് നല്‍കിയാല്‍ മതിയെന്ന് പറയാറുണ്ട്. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും മേനോന്‍ ചേര്‍ത്ത് മാത്രമേ പറയാറുള്ളു എന്നാണ് സംയുക്ത പറയുന്നത്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

അടുത്ത കാലത്ത് വിവാദങ്ങളിലും സംയുക്ത അകപ്പെട്ടിരുന്നു. ‘ബൂമറാംഗ്’ എന്ന സിനിമയുടെ പ്രമോഷന് എത്താതിരുന്ന താരത്തിനെതിരെ നടന്‍ ഷൈന്‍ ടോം ചാക്കോയും സിനിമയുടെ നിര്‍മ്മാതാവും രംഗത്തെത്തുകയായിരുന്നു. ‘വാത്തി’ എന്ന സിനിമയും ഇതേ സമയത്ത് ആയിരുന്നു റിലീസ് ചെയ്തിരുന്നത്.

ധനുഷിനൊപ്പം വാത്തിയുടെ പ്രമോഷന്‍ പരിപാടികളില്‍ സംയുക്ത എത്തിയിരുന്നു. പ്രമോഷന് വേണ്ടി സംയുക്തയെ സമീപിച്ചപ്പോള്‍ 35 കോടിയുടെ ബിഗ് ബജറ്റ് ചിത്രം ചെയ്യുകയാണ്, തനിക്ക് തന്റെ കരിയര്‍ നോക്കണം എന്നൊക്കെയാണ് സംയുക്ത പറഞ്ഞത് എന്നായിരുന്നു ‘ബൂമറാംഗ്’ നിര്‍മ്മാതാവ് പറഞ്ഞത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ