നടൻ അജ്‌മൽ അമീറിന്റെ സെക്സ് വോയിസ് ചാറ്റ് പുറത്ത് വന്നതിന് പിന്നാലെ കഴിഞ്ഞ കുറെ ദിവസങ്ങളായി താരമാണ് ചർച്ചാവിഷയം. ആ വോയിസ് ചാറ്റ് തന്റേതല്ലെന്നും AI നിർമിതമാണെന്നും പറഞ്ഞ് അജ്മൽ തന്നെ രംഗത്തെത്തുകയുണ്ടായി. എന്നാൽ ഇപ്പോഴിതാ അജ്‌മൽ തനിക്ക് അയച്ച മെസേജ് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി റോഷ്ന ആൻ റോയി.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിലാണ് റോഷ്‌ന നടന്റെ ചാറ്റ് വെളിപ്പെടുത്തിയത്. ‘എത്ര നല്ല വെള്ളപൂശൽ. ചുമ്മാ ഇൻബോക്സ് നോക്കിയപ്പോൾ ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്’ എന്ന കുറിപ്പോടെയാണ് താരം അജ്‌മൽ അയച്ച മെസേജിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചിരിക്കുന്നത്. അജ്‌മൽ അമീറിന്റെ വെരിഫൈഡ് പ്രൊഫൈലിൽ നിന്ന് തന്നെയാണ് ഈ മെസേജ് അയച്ചിരിക്കുന്നതും.
ഇക്കഴിഞ്ഞ ദിവസമായിരുന്നു സെക്സ് ഓഡിയോ ചാറ്റ് പുറത്തായതിൽ പ്രതികരിച്ച് അജ്‌മൽ അമീർ രംഗത്തെത്തിയത്. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു പ്രതികരണം. ആ വീഡിയോയിലേത് എഐ ആണെന്നും അപമാനിച്ചവർക്ക് സമൂഹത്തോടുള്ള കരുതൽ കാണുമ്പോൾ ബഹുമാനം തോന്നുന്നുവെന്നും അജ്‌മൽ അമീർ വിഡിയോയിൽ പറഞ്ഞിരുന്നു. ശബ്ദം എഐ ഉപയോഗിച്ച് തന്റേത് പോലെ നിർമിച്ചതാണെന്നും ഇത്തരം ആരോപണങ്ങൾ കൊണ്ട് തകർക്കാനാകില്ലെന്നും അജ്‌മൽ വിഡിയോയിൽ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിൽ തന്നെ പിന്തുണച്ചവർക്ക് അജ്‌മൽ നന്ദിയും രേഖപ്പെടുത്തി.
അതേസമയം അജ്‌മലിന്റെ ഈ വീഡിയോ സന്ദേശത്തിന് താഴെ നിരവധി പെൺകുട്ടികളാണ് താരത്തിനെതിരെ കമന്റുകളുമായി എത്തിയത്. പലർക്കും താരം ഇത്തരത്തിൽ മെസേജ് അയച്ചിട്ടുണ്ടെന്നും പലപെൺകുട്ടികളും താരത്തെ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും ആ കമന്റുകളിൽ നിന്നും വ്യക്തമാണ്. ഇതിനിടെയാണ് നടി റോഷ്ന ആൻ റോയിയും തനിക്ക് വന്ന മെസേജ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
താരത്തിനെതിരെ വന്ന ചില കമന്റുകൾ
‘എടാ കാട്ടു കോഴി, നീ എന്റെ അനിയത്തിക്ക് അയച്ച ചാറ്റ് കാണിച്ചു തരട്ടെ. നിന്നെ അവൾക്കു പരിചയം പോലും ഇല്ലായിരുന്നു നീ കുറെ മെസ്സേജ് അയച്ചിട്ട് ഡിലീറ്റ് ചെയ്തതും ചെയ്യാത്തത് ഒക്കെ കിടപ്പുണ്ട്. പണ്ടേ നീ ഊഡായിപ്പു ആയതുകൊണ്ടും നീ സിലിബ്രിറ്റി ആയതുകൊണ്ടും ആ കൊച്ചു ഇപ്പോഴും അത് സൂക്ഷിച്ചു വച്ചിട്ടുണ്ട്’
‘Stop your lies. Even I have proof of all our WhatsApp chats and insta chats. You’ve even called me multiple times. And we met from Aluva. All the girls commenting about you sharing exact same stories and dialogues you always say. No wonder you’re not reaching anywhere in your career!! If you had some focus on movies instead of girls, you would have atleast gotten the fame of Sharfudheen by now’
‘ഇവൻ പറയുന്ന കള്ള കഥ എത്രപേർ വിശ്വസിക്കും എന്ന് അറിയില്ല എന്റെ സുഹൃത്തുക്കൾക്ക് ഉണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറയുകയാണ്, കുട്ടികളെ പോലും ഇയാൾ വെറുതെ വിടാറില്ല മെസ്സേജ് അയച്ച് ഡേറ്റിങ്ങിനും, മീറ്റപ്പിനും നിർബന്ധിക്കും, ശല്യം സഹിക്കാൻ ആവാതെ ലാസ്റ്റ് ബ്ലോക്ക് ചെയ്യലാണ് പെൺകുട്ടികൾ ശ്രദ്ധിച്ചാൽ നല്ലത്!!!’
‘നീ ഇതിന് മുൻപും ഇതേ രീതിയിൽ പെൺകുട്ടികൾക്ക് മെസ്സേജ് അയച്ച് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്, തെളിവ് സഹിതം കണ്ടതാണ്…!!!
അതിൽ രണ്ടു പേർ എന്റെ സുഹൃത്തുക്കൾ ആണ്’