'താനൊരു ഊളയാണെന്ന് ഇങ്ങനെ വീണ്ടും വീണ്ടും വിളിച്ചു പറയാതെ'; ഒമര്‍ ലുലുവിന് എതിരെ രേവതി സമ്പത്ത്

ദിലീപിനെ അനുകൂലിച്ച് പോസ്റ്റിട്ട ഒമര്‍ ലുലുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്. പോസ്റ്റിന് താഴെ ഒമര്‍ പങ്കുവച്ച വിവാദമായ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് നടി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്.

നടന്‍ ദിലീപിനെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നും ദിലീപിന്റെ ഡേറ്റ് കിട്ടിയാല്‍ തീര്‍ച്ചയായും താന്‍ സിനിമ ചെയ്യും എന്നു പറഞ്ഞു കൊണ്ടായിരുന്നു ഒമര്‍ ലുലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴാണ് സംവിധായകന്‍ കമന്റിട്ടത്.

‘എന്റെ വീട്ടിലെ ആര്‍ക്കെങ്കിലും ഇങ്ങനെ സംഭവിച്ചാല്‍ എന്ന് ചോദിച്ച എത്ര പേര്‍ ഈ പറഞ്ഞ ക്ലിപ്പ് വന്നാല്‍ കാണാതെ ഇരിക്കും’ എന്ന് ചോദിച്ചായിരുന്നു ഒമറിന്റെ കമന്റ്. സിനിമയിലൂടെ അഴിച്ചു വിടുന്ന അശ്ലീലങ്ങള്‍ പോരാഞ്ഞിട്ടാണോ ഇതു പോലെ വൃത്തികേട് എഴുന്നള്ളിക്കുന്നത് എന്നാണ് രേവതി ചോദിക്കുന്നത്.

രേവതി സമ്പത്തിന്റെ കുറിപ്പ്:

താനൊരു ഊളയാണെന്ന് ഇങ്ങനെ വീണ്ടും വീണ്ടും വിളിച്ചു പറയാതെ, we knew it so far.. നിങ്ങള്‍ നിങ്ങളുടെ സിനിമയില്‍ കൂടെ അഴിച്ചു വിടുന്ന അശ്ലീലങ്ങള്‍ പോരാഞ്ഞിട്ടാണോ ഇതു പോലുള്ള ഓരോ വൃത്തികേടും കൂടെ എഴുന്നള്ളിക്കുന്നത്.

അബ്യൂസ് ചെയുന്നവനും, അതിനെ കയ്യടിച്ചു പ്രോത്സാഹിക്കുന്നവനും ഒന്നുപോലെ ക്രിമിനലുകള്‍ തന്നെ ആണ്. ഒരേ വള്ളത്തിലെ സഞ്ചാരികള്‍.. How disgusting you are, Omar Lulu

Latest Stories

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ അവാര്‍ഡ് സ്വീകരിക്കുമായിരുന്നില്ല'; പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തില്‍ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്ന് എംഎ ബേബി