മൗനം പാലിച്ച പലരും ഇന്ന് 'വിത്ത് യൂ' എന്ന് പ്രഖ്യാപിക്കുന്നത് നിലപാടല്ല മറിച്ച് ഗതികേട് ആണ്: രേവതി സമ്പത്ത്

അഞ്ചു വര്‍ഷമായി മൗനം പാലിച്ചവര്‍ ഇന്ന് ആക്രമിക്കപ്പെട്ട നടി പങ്കുവച്ച പോസ്റ്റ് ഏറ്റെടുത്ത് ‘വിത്ത് യൂ’ എന്ന് പ്രഖ്യാപിക്കുന്നത് നിലപാടല്ല മറിച്ച് ഗതികേട് ആണെന്ന് നടി രേവതി സമ്പത്ത്. നിന്ന നില്‍പ്പില്‍ യൂ ടേണ്‍ എടുക്കലില്‍ വിദഗ്ദ്ധരാണ് പലരും. ഗ്രീന്‍ സിഗ്‌നല്‍ കാണുമ്പോള്‍ ഒരു കൂട്ടമായി വരുന്ന ഈ ഐക്യദാര്‍ഢ്യം ഒരു കുമിള മാത്രമാണെന്ന് രേവതി പറയുന്നു.

രേവതി സമ്പത്തിന്റെ കുറിപ്പ്:

എക്കാലവും എല്ലായിപ്പോഴും സര്‍വൈവര്‍ സെന്റെര്‍ഡ് ആയ സമൂഹം ഒരു മാതൃകയാണ്. ഉള്ളില്‍ ആഗ്രഹിക്കുന്നതും അത് തന്നെയാണ്. നടിയുടെ (സര്‍വൈവര്‍) കൂടെ ഐക്യദാര്‍ഢ്യം ഇപ്പോള്‍ പല ആക്ടേഴ്സും പങ്കുവെക്കുന്നതില്‍ സന്തോഷം, വളരെ അഭിനന്ദിക്കുന്നു. മറുവശത്ത്, വേറൊരു കാര്യം പറയാതെ വയ്യ.

ഒരു സ്ത്രീ അവള്‍ക്കുണ്ടായ പീഡനത്തിനെതിരായി പോരാടുമ്പോള്‍ ഒരു സമൂഹം എന്ന രീതിയില്‍ അഥവാ സഹജീവികള്‍ എന്ന രീതിയില്‍ ചേര്‍ത്തു പിടിക്കാന്‍ പറ്റുന്ന ഏറ്റവും ഉത്തമമായ കാര്യം ആ സ്ത്രീയ്ക്ക് എല്ലാവിധ പിന്തുണയും സ്‌നേഹവും കൊടുക്കുക എന്നതാണ്. ഏതൊരു സര്‍വൈവറും അര്‍ഹിക്കുന്ന ഒരു കാര്യം ആണത്.

എന്നാല്‍ ഈ ഗതികെട്ട സമൂഹം അങ്ങനെയല്ല. നിന്ന നില്‍പ്പില്‍ യൂ ടേണ്‍ എടുക്കലില്‍ വിദഗ്ദ്ധരാണ്. ഈ പറയുന്ന രീതി ഇവിടെ ഒരു സര്‍വൈവറിന് പോലും ഇല്ല, എന്നാല്‍ അതൊന്നും നോക്കാതെ തന്നെ സ്വന്തമായി പോരാടുന്ന സര്‍വൈവേഴ്സ് ആണ് ഭൂരിഭാഗത്തിന് മേലും.

അവരുടെ ആദ്യ കാലങ്ങളിലോ, അവര്‍ കഠിനമായ വിചാരണകളില്‍ കടന്നുപോയപ്പോഴോ, വര്‍ഷങ്ങള്‍ നീണ്ട മാനസിക വേദനയില്‍ ആഴ്ന്നു പോയപ്പോഴോ മൗനം പാലിച്ച പലരും ഇന്ന് ‘with you’ എന്ന് പ്രഖ്യാപിക്കുമ്പോള്‍ നിലപാടല്ല മറിച്ച് ഗതികേട് ആണ് എന്ന വസ്തുത അറിഞ്ഞു വെച്ചിട്ട് ഗംഭീരം എന്ന് പറയാന്‍ മനസില്ല.

ഗ്രീന്‍ സിഗ്‌നല്‍ കാണുമ്പോള്‍ ഒരു കൂട്ടമായി വരുന്ന ഈ ഐക്യദാര്‍ഢ്യം ഒരു കുമിള മാത്രമാണ്. പ്രഹസനങ്ങള്‍ കൊണ്ടുള്ള ഐക്യദാര്‍ഢ്യം ഒരു മാതൃക ആക്കരുത്/ആക്കിമാറ്റരുത് എന്നാഗ്രഹിക്കുന്നു. പോരാട്ടങ്ങളുടെ വേദനകളെ കളിയാക്കുന്നതിനു തുല്യമാണത്.

Latest Stories

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്