മലയാള സിനിമയില്‍ അമ്മയും മകനും കെട്ടിപ്പിടുത്തവും ഉമ്മവെയ്ക്കലുമാണ് കാണിക്കുന്നത്, അങ്ങനെ നിരവധി കഥകള്‍ എന്റടുത്ത് വന്നിട്ടുണ്ട്: രേവതി

രേവതിയും ഷെയ്ന്‍ നിഗവും കേന്ദ്ര കഥാപാത്രങ്ങളായ ‘ഭൂതകാലം’ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. അമ്മയും മകനും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ കൈയ്യടക്കത്തോടെയാണ് രേവതിയും ഷെയ്‌നും ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

തന്നെ തേടി നിരവധി അമ്മ വേഷങ്ങള്‍ വന്നിട്ടുണ്ടെങ്കിസും വ്യത്യസ്തമായ ഒന്നിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നാണ് രേവതി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. കുറച്ചു കാലം മുന്നേയാണ് രാഹുല്‍ ഈ കഥ എന്നോട് പറയുന്നത്.

അമ്മയും മകനുമാണെങ്കില്‍ അല്ലെങ്കില്‍ മകളുമാണെങ്കില്‍ എപ്പോഴും കെട്ടിപ്പിടുത്തവും ഉമ്മവെക്കലുമൊക്കെയാണ് മലയാള സിനിമയില്‍ കാണുന്നത്. അമ്മ എന്ന് പറഞ്ഞ് ഒരുപാട് കഥകള്‍ തന്റെയടുത്ത് വന്നിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ അതൊക്കെ നല്ലതാണ്. പക്ഷേ കോപ്ലിക്കേഷന്‍സും ഉണ്ട്.

അതില്‍ നിന്നും വ്യത്യസ്തമായ ഒന്നിന് വേണ്ടി ശ്രമിക്കുകയായിരുന്നു. അങ്ങനെ ഈ കഥ വന്നപ്പോള്‍ താന്‍ വളരെ ത്രില്ലിലായിരുന്നു. ഇത് ചെയ്യാന്‍ പറ്റുമോ എന്ന സംശയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. നല്ല ആഴമുള്ള കഥാപാത്രമാണ്. എന്താണ്, ആരാണ് ഈ സ്ത്രീ എന്ന കണ്ടുപിടിക്കാനേ കഴിയില്ല.

അതിനെ മനസിലാക്കിയെടുക്കാന്‍ കുറച്ച് സമയമെടുത്തു. പിന്നെ ആ കഥാപാത്രം തനിക്ക് ഇഷ്ടമായി. ഈ സിനിമയില്‍ അമ്മയും മകനും അടിയാണ്. അതും മൗനത്തിലൂടെ. വളരെ യാഥാര്‍ത്ഥ്യമുള്ളതായി തോന്നി എന്നാണ് രേവതി പറയുന്നത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം സോണി ലൈവില്‍ ആണ് റിലീസ് ചെയ്തത്.

Latest Stories

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

അലാസ്‌ക കൂടിക്കാഴ്ചക്ക് പിന്നാലെ മോദിയെ വിളിച്ച് പുടിന്‍; വിവരങ്ങള്‍ കൈമാറിയതിന് നന്ദി അറിയിച്ച് മോദി

Asia Cup 2025: ഇന്ത്യൻ ടീം പ്രഖ്യാപനം വരുന്നു, മൂന്ന് സൂപ്പർ താരങ്ങൾ പുറത്ത്!