ജാതി, മതം, ജാതകം, ബാങ്ക് ബാലന്‍സ് ഇങ്ങനെയുള്ള കണ്ടീഷന്‍സ് ഒന്നും എനിക്കില്ല: പ്രണയ സ്വപ്‌നങ്ങളെ കുറിച്ച് രജിഷ

അനുരാഗ കരിക്കിന്‍ വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം നടത്തുകയും മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടുകയും ചെയ്ത നടിയാണ് രജിഷ വിജയന്‍. ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ് താരത്തിന്. ഇപ്പോഴിതാ തന്റെ പ്രണയ സ്വപ്‌നങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് രജിഷ. ജാതി, മതം, ജാതകം, ബാങ്ക് ബാലന്‍സ് ഇങ്ങനെയുള്ള കണ്ടീഷന്‍സ് ഒന്നും തനിക്കില്ലെന്നാണ് രജിഷ പറയുന്നത്.

“നല്ലൊരു മനുഷ്യന്‍ ആയിരിക്കണമെന്നു മാത്രം. ഇങ്ങനെയുള്ള ആളാകണംന്ന് കണ്ടീഷന്‍സ് വച്ച് കാത്തിരുന്നാല്‍ അങ്ങനെ കിട്ടണമെന്നില്ല. ആ ക്യാരക്‌റ്റേഴ്‌സ് ഉള്ളയാളായി തോന്നിയിട്ട് അടുത്തറിയുമ്പോള്‍ അതല്ലാതിരിക്കാനും മതി. പക്വതയില്ലാതെ പെരുമാറുന്ന പുരുഷന്‍മാരെ എനിക്കിഷ്ടമല്ല. ഉള്ളിലൊരു കുട്ടിത്തത്തോടെ പെരുമാറുന്നതല്ല ഉദ്ദേശിച്ചത്. മറ്റുള്ളവരെ കെയര്‍ ചെയ്യാത്ത മെച്വരിറ്റിയില്ലായ്മ.”

“ഉദാഹരണത്തിന്, നിയമങ്ങള്‍ പാലിക്കാതെ ഷോ കാണിക്കാന്‍ വേണ്ടി വാഹനമോടിച്ച് മറ്റുള്ളവര്‍ക്ക് പ്രശ്‌നമുണ്ടാക്കുക, മുതിര്‍ന്നരോടു ബഹുമാനം കാട്ടാതിരിക്കുക, പാവങ്ങളെ കെയര്‍ ചെയ്യാതിരിക്കുക തുടങ്ങിയ സ്വഭാവം. നമ്മുെട പ്രവൃത്തികള്‍ മറ്റൊരാളെ ഹര്‍ട്ട് ചെയ്യരുതെന്ന വിചാരമുള്ള, സ്വന്തം സമയവും എനര്‍ജിയും ക്രിയാത്മകമായി ചെലവഴിക്കുന്ന ഒരാളാണെന്റെ മനസ്സില്‍. ഒരിക്കലും ജാതി, മതം, ജാതകം, ബാങ്ക് ബാലന്‍സ് ഇങ്ങനെയുള്ള കണ്ടീഷന്‍സ് ഒന്നും എനിക്കില്ല.” വനിതയുമായുള്ള അഭിമുഖത്തില്‍ രജിഷ പറഞ്ഞു.

Latest Stories

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ