മാറിടത്തിലും പിൻഭാഗത്തും കൂടുതൽ പാഡ് വെക്കാൻ നിർബന്ധിച്ചു, ടീമിലുള്ളതെല്ലാം പുരുഷന്മാർ; ദുരനുഭവം വെളിപ്പെടുത്തി നടി രാധിക ആപ്‌തെ

കരിയറിന്റെ തുടക്കകാലത്ത് തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കുമ്പോൾ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി രാധിക ആപ്‌തെ. ചിത്രീകരണത്തിനിടെ തന്നോട് ദേഹത്ത് കൂടുതൽ പാഡ് വെക്കാൻ ആവശ്യപ്പെട്ടുവെന്നാണ് രാധിക പറയുന്നത്.

‘ഞാൻ കുറച്ച് സൗത്ത് ഇന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കാരണം എനിക്ക് പണം ആവശ്യമായിരുന്നു. നല്ല ഒരുപാട് സിനിമകളുണ്ട്. പ്രത്യേകിച്ചും സൗത്തിൽ. തെന്നിന്ത്യൻ സിനിമകളെ മോശപ്പെടുത്താനല്ല ഞാൻ ശ്രമിക്കുന്നത്. എല്ലാ ഇൻഡസ്ട്രിയിലും ഗംഭീരമായ സിനിമകളുണ്ടാകുന്നുണ്ട്.’

‘പക്ഷെ ചില സിനിമകൾ ചെയ്തത് വളരെ മോശം സാഹചര്യത്തിലാണ്. ഞാൻ ഓർക്കുന്നുണ്ട്. ഒരു സിനിമയുടെ സെറ്റിൽ സ്ത്രീയായി ഞാൻ മാതമ്രേ ഉണ്ടായിരുന്നുള്ളൂ. അവർ എന്നോട് മാറിടത്തിലും പിൻഭാഗത്തും കൂടുതൽ പാഡ് വെക്കാൻ പറഞ്ഞു.’ അമ്മാ ഇനിയും പാഡ് വെക്കൂ! എന്നാണ് പറഞ്ഞത്. ഇനിയുമെത്ര പാഡ് വെക്കാനാണ്? എന്ന് ഞാൻ ചിന്തിച്ചു’ എന്നാണ് നടി പറയുന്നത്.

പാഡ് വെക്കാൻ പറ്റില്ല എന്ന് ഞാൻ സംവിധായകനോട് പറഞ്ഞു. ഞാനായിരുന്നു അവിടെ ഉണ്ടായിരുന്ന ഏക സ്ത്രീ. എനിക്കൊപ്പം മാനേജരും ഏജന്റുമൊന്നുമില്ല. ടീമിലുള്ളതെല്ലാം പുരുഷന്മാരായിരുന്നു. അന്നാണ് ഞാനത് ആദ്യമായി തിരിച്ചറിയുന്നത്. വല്ലാത്തൊരു അവസ്ഥയായിരുന്നുവെന്നും രാധിക പറയുന്നു.

ഇഷ്ടം കൊണ്ടല്ല, മറിച്ച് പണത്തിന് വേണ്ടി മാത്രമായിരുന്നു അത്തരം സിനിമകളിൽ അഭിനയിച്ചിരുന്നത് എന്നും നടി പറയുന്നു. ക്രിയേറ്റീവ് ആയ അവസരങ്ങൾ നൽകുന്നതിനൊപ്പം തന്നെ,സ്ത്രീകളെ ഒരു വസ്തുവായി മാത്രം കാണുന്ന രീതി അക്കാലത്ത് നിലനിന്നിരുന്നുവെന്നും നടി പറയുന്നുണ്ട്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ