എന്റെ കരിയറിനെ അത് ബാധിച്ചിട്ടില്ല, തെളിവുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ അന്ന് അറസ്റ്റിലായേനെ: പ്രിയങ്ക അനൂപ്

ജീവിതത്തില്‍ ഏറെ വേദനിച്ച അനുഭവങ്ങളെ കുറിച്ച് പറഞ്ഞ് പ്രിയങ്ക അനൂപ്. നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു എന്ന കേസില്‍ 20 വര്‍ഷത്തിന് ശേഷമാണ് പ്രിയങ്ക കുറ്റക്കാരിയല്ലെന്ന് തെളിഞ്ഞത്. അന്നത്തെ പ്രശ്‌നത്തില്‍ താന്‍ ഒറ്റപ്പെട്ട് പോയിരുന്നില്ല എന്ന് പറയുകയാണ് പ്രിയങ്ക ഇപ്പോള്‍.

അന്നത്തെ പ്രശ്നത്തില്‍ ഒത്തിരിപ്പേര്‍ തനിക്കൊപ്പം ഉണ്ടായിരുന്നു. താന്‍ ഒറ്റപ്പെട്ട് പോയിരുന്നില്ല. കേസ് നടത്താന്‍ 20 വര്‍ഷത്തോളം വീട്ടുകാര്‍ ഒപ്പമുണ്ടായി. ആ സമയത്തും എതനിക്ക് അഭിനയിക്കാന്‍ അവസരങ്ങള്‍ ലഭിച്ചിരുന്നു. തന്റെ കരിയറിനെ അത് ബാധിച്ചിരുന്നില്ല. ഒരു ബുദ്ധിമുട്ടുകളും വന്നിട്ടില്ല.

തന്റെ കല്യാണം, ഇത്രയും നല്ലൊരു ഭര്‍ത്താവ് ജീവിതത്തിലേക്ക് വന്നതും ആ സമയത്താണ്. തെളിവുകള്‍ ഉണ്ടായിരുന്നെങ്കില്‍ അന്നേ നടപടി എടുത്തേനെ. പുനരന്വേഷണം വേണമെന്ന് പറഞ്ഞ സമയത്ത് താന്‍ സഹകരിച്ചിരുന്നു. 20 വര്‍ഷത്തോളമെടുത്താണ് തനിക്ക് നീതി കുട്ടിയത്. മനസുകൊണ്ട് താനിപ്പോഴും കുട്ടിയാണ്.

20-ാം വയസിലാണ് നില്‍ക്കുന്നത് എന്നാണ് തന്റെ മനസില്‍. അവരെന്തൊക്കെ പറഞ്ഞാലും തനിക്ക് പ്രശ്നമില്ല. അനാവശ്യമായി തന്നെ കുറിച്ച് പറഞ്ഞാല്‍ പ്രതികരിക്കും. മാക്സിമം സന്തോഷമായി പോവുന്നയാളാണ് താന്‍. തന്റെ സ്വഭാവവും ക്യാരക്ടറും ഇങ്ങനെയാണെന്നും പ്രിയങ്ക കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം