'സെറ്റില്‍ വെച്ച് ദിലീപേട്ടനെ മറികടന്ന് നടന്നു, അന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല'; തുറന്നു പറഞ്ഞ് മന്യ

സിനിമയില്‍ സജീവമല്ലെങ്കിലും ഇന്നും ഏറെ ആരാധകരുള്ള താരമാണ് മന്യ. ജോക്കര്‍ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. കുഞ്ഞിക്കൂനന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ദിലീപിനെ ദിലീപിനെ തിരിച്ചറിയാതെ പോയ നിമിഷത്തെ കുറിച്ചാണ് മന്യ ഇപ്പോള്‍ പറയുന്നത്.

താന്‍ കുഞ്ഞിക്കൂനന്റെ സെറ്റില്‍ ആദ്യം പോയപ്പോള്‍ ദിലീപേട്ടനെ തിരിച്ചറിഞ്ഞില്ല എന്ന് മന്യ പറയുന്നു. അദ്ദേഹം കുഞ്ഞിക്കൂനനായുളള മേക്കോവറിലായിരുന്നു. സെറ്റില്‍ വെച്ച് താന്‍ ദിലീപേട്ടനെ മറികടന്ന് നടന്നു. ചിത്രത്തിലെ കഥാപാത്രത്തിനായി ആ ഒരു ശരീരഭാഷ ലഭിക്കാന്‍ മണിക്കൂറുകളോളം വളരെ ക്ഷമയോടെ ദിലീപേട്ടന്‍ പ്രോസ്തെറ്റിക്ക് മേക്കപ്പിനായി ഇരുന്നു കൊടുത്തിരുന്നു.

ആ കഥാപാത്രത്തിനായി അദ്ദേഹം തന്റെ എറ്റവും മികച്ചത് തന്നെയാണ് പുറത്തെടുത്തത്. കുഞ്ഞിക്കൂനന്‍ പല ഭാഷകളിലായി റീമേക്ക് ചെയ്തെങ്കിലും ദിലീപേട്ടന്‍ തന്നെയാണ് എറ്റവും മികച്ചത്. അദ്ദേഹം വളരെയധികം സമര്‍പ്പണത്തോടെയാണ് ആ റോള്‍ ചെയ്തത് എന്നും മന്യ ഇ-ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ദിലീപ് ഡബിള്‍ റോളില്‍ എത്തിയ ചിത്രത്തില്‍ പ്രസാദ് എന്ന കഥാപാത്രത്തിന്റെ കാമുകി ലക്ഷ്മിയെയാണ് മന്യ അവതരിപ്പിച്ചത്. 2002ല്‍ പുറത്തിറങ്ങിയ ചിത്രം ശശിശങ്കര്‍ ആണ് സംവിധാനം ചെയ്തത്. നവ്യ നായര്‍ ആയിരുന്നു ചിത്രത്തിലെ മറ്റൊരു നായിക. സായ്കുമാര്‍, കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍, മച്ചാന്‍ വര്‍ഗീസ്, ബിന്ദു പണിക്കര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.

Latest Stories

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു

ടണ്‍ കണക്കിന് സാഹസികത നിറഞ്ഞ എന്റെ ബേബി ഡോള്‍..; കുഞ്ഞുമറിയത്തിന് ആശംസകളുമായി ദുല്‍ഖര്‍

"കങ്കണ C/O അബന്ധം": പ്രതിപക്ഷത്തെ ആക്രമിക്കുന്നതിനിടെ ആളുമാറി പുലിവാല് പിടിച്ച് കങ്കണ

IPL 2024: ആ രണ്ട് താരങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല, അവന്മാർ വിഷയമാണ്; സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ

ഐപിഎല്‍ 2024: 'അവന്‍ ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറി'; പ്രശംസിച്ച് ബ്രെറ്റ് ലീ

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ്..: കങ്കണ

ആ താരത്തെ നന്നായി ഉപയോഗിക്കുന്നതിൽ ചെന്നൈ പരാജയപെട്ടു, അത്ര കഴിവുള്ള താരമായിട്ടും ടീം അദ്ദേഹത്തെ ചതിച്ചു: ഹർഭജൻ സിംഗ്

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി രാത്രി ലഭിച്ചു; പുലര്‍ച്ചെ മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യസന്ദര്‍ശനത്തിന് ദുബായിലേക്ക് പറന്നു; മന്ത്രി റിയാസും വീണയും 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കും