കാശിന് പകരം സെക്സ് ആണ് ആവശ്യപ്പെടുന്നത്, ഒരു സ്ത്രീശരീരം കിട്ടിയാല്‍ കൊള്ളാമെന്നുള്ള ദാരിദ്ര്യം പിടിച്ച അവസ്ഥ: ജോളി ചിറയത്ത്

കാസ്റ്റിംഗ് കൗച്ചിന്റെ പേരില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് നടി ജോളി ചിറയത്ത്. മറ്റെല്ലാ മേഖലയിലെയും പോലെ സിനിമയിലും ചൂഷണമുണ്ടെങ്കിലും, സിനിമ ആയത് കൊണ്ടാണ് ഇത്രയും ചൂടില്‍ അത് ചര്‍ച്ചയാവുന്നത് എന്നാണ് ജോളി ചിറയത്ത് പറയുന്നത്.

കാസ്റ്റിംഗ് കൗച്ചിന്റെ പേരില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സമൂഹത്തിന്റെ ലൈംഗിക ദാരിദ്ര്യം മാറുക എന്നതാണ് അതിലെ പ്രധാന കാര്യം. ഒരു ജോലിയ്ക്ക് വേണ്ടിയോ ആവശ്യങ്ങള്‍ക്ക് വേണ്ടിയോ സെക്സ് ആവശ്യപ്പെടുകയാണ്.

കാശിന് പകരം സെക്സ് കൊടുക്കേണ്ടി വരുന്നത്. അതും സ്ത്രീകളോട് മാത്രമാണ് അത് ആവശ്യപ്പെടുന്നത്. സ്ത്രീയെ ഒബ്ജക്ടിഫൈ ചെയ്ത് കാണുന്ന ഒരു സമൂഹത്തില്‍ സ്ത്രീയോട് പരസ്യമായി സെക്സ് ആവശ്യപ്പെടുക എന്ന് പറയുന്നത് ഭയങ്കര അലിഖിത നിയമമായിട്ട് നില്‍ക്കുന്ന ഒരു സ്ഥലത്താണ് നമ്മളുള്ളത്.

സിനിമ കുറച്ച് കൂടെ ലൗഡായത് കൊണ്ട് അതില്‍ നടക്കുന്നതൊക്കെ എല്ലാവരും അറിയുന്നു. കാരണം എല്ലാ കണ്ണുകളും അവിടെ തുറന്ന് പിടിച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തരത്തില്‍ വലിയ പീഡനങ്ങളും സഹനങ്ങളും വളരെ സ്വകാര്യമായിട്ട് നടക്കുന്ന ഒരുപാട് തൊഴില്‍ മേഖലകളുണ്ട്.

പെണ്ണുങ്ങള്‍ക്ക് ഗതിക്കെട്ട് സഹിച്ച് പോകേണ്ടി വരുന്ന ഒരുപാട് തൊഴില്‍ മേഖലകളുണ്ട്. ഇതൊക്കെ നമ്മുടെ സോഷ്യല്‍ മൊറാലിറ്റിയുടെ പ്രശ്നങ്ങളാണ്. ഇതൊക്കെ എങ്ങനെ തടയാമെന്ന് ചോദിച്ചാല്‍ ഇന്ന് കാര്യങ്ങളെല്ലാം മാറിയിട്ടുണ്ടെന്ന് തോന്നുന്നു. ഇന്ന് വരുന്ന പിള്ളേരെ സംബന്ധിച്ച് ഒരുപാട് മാറ്റം വന്നിട്ടുണ്ട്.

അതായത് സെക്സ് ചെയ്യാന്‍ വേണ്ടി ഒരു സ്ത്രീ ശരീരം കിട്ടിയാല്‍ കൊള്ളാമെന്നുള്ള ദാരിദ്ര്യം പിടിച്ച അവസ്ഥ ഇന്നത്തെ പിള്ളേരുടെ കാര്യത്തിലില്ല. ഏതാണ്ട് എല്ലാവരും ഒരു ലിവിങ് റിലേഷനിലോ ഗോള്‍ഫ്രണ്ട്, ബോയ്ഫ്രണ്ട് റിലേഷനുള്ളവരോ ആണ് എന്നാണ് ജോളി ചിറയത്ത് ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം